Help:Gadget-Cat-a-lot/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Help:Gadget-Cat-a-lot and the translation is 61% complete. Changes to the translation template, respectively the source language can be submitted through Help:Gadget-Cat-a-lot and have to be approved by a translation administrator.
Outdated translations are marked like this.
ചിത്രം 1: ക്യാറ്റ്-എ-ലോട്ട് പടവുകൾ:
1) പ്രമാണങ്ങൾ തിരഞ്ഞെടുക്കുക
2) ഉദ്ദേശിക്കുന്ന വർഗ്ഗം തിരഞ്ഞെടുക്കുക
3) പ്രവൃത്തി നടപ്പിലാക്കുക
ക്യാറ്റ്-എ-ലോട്ട് ഉപയോഗിക്കുന്നതിനുള്ള വീഡിയോ ആമുഖം (ഇംഗ്ലീഷ്)
ചിത്രം 3: ആദ്യത്തെ ചതുരം
ചിത്രം 2: ക്യാറ്റ്-എ-ലോട്ട് ചതുരം
ചിത്രം 4: വർഗ്ഗം തിരഞ്ഞെടുത്ത ശേഷമുള്ള ക്യാറ്റ്-എ-ലോട്ട് ചതുരം

ചിത്രങ്ങളുടെ (അല്ലെങ്കിൽ ഉപവർഗ്ഗങ്ങളുടെ) വർഗ്ഗങ്ങൾ തമ്മിൽ മാറ്റാനും അല്ലെങ്കിൽ തിരച്ചിൽ ഫലങ്ങളിൽ പുതിയ വർഗ്ഗങ്ങൾ ചേർക്കാനുമുള്ള ജാവാസ്ക്രിപ്റ്റ് ഗാഡ്ജറ്റ് ആണ് ക്യാറ്റ്-എ-ലോട്ട്.

ഒറ്റത്തവണ സജ്ജമാക്കൽ

ഗാഡ്ജറ്റ് സജ്ജമാക്കാനായി
"ക്രമീകരണങ്ങൾ : "ഗാഡ്ജറ്റ്" റ്റാബിൽ ചെല്ലുക, "Tools for categories" ഭാഗത്ത്, ക്യാറ്റ്-എ-ലോട്ട് എന്നത് ശരി ചേർത്ത് നൽകിയ ശേഷം താളിന് താഴെയുള്ള "സേവ് ചെയ്യുക" ബട്ടൺ ഉപയോഗിച്ച് സജ്ജമാക്കുക. അല്ലെങ്കിൽ ഇവിടെ ഞെക്കി നിർദ്ദേശങ്ങൾ പിന്തുടരുക. ക്യാറ്റ്-എ-ലോട്ട് മലയാളത്തിൽ ഉപയോഗിക്കാൻ ക്രമീകരണങ്ങളിൽ ഭാഷയുടെ വിഭാഗത്തിൽ മലയാളം തിരഞ്ഞെടുത്തിരിക്കേണ്ടതാണ്. (ഇംഗ്ലീഷ് വിക്കിപീഡിയ ഉപയോക്താക്കൾ, ഇവിടുത്തെ നിർദ്ദേശങ്ങൾ കാണുക.)

പ്രമാണങ്ങളുടെ വർഗ്ഗങ്ങൾ മാറ്റലും, പ്രമാണങ്ങൾ വർഗ്ഗത്തിൽ നിന്ന് ഒഴിവാക്കലും

Video. See the help video in the right sidebar. It helps greatly in understanding the info below.

  • ഗാഡ്ജറ്റ് ഓൺ ആക്കൽ: സജ്ജമാക്കിയ ശേഷം ചിത്രം 3-ൽ കാണുന്നത് പോലെ എല്ലാ വർഗ്ഗതാളുകളുടേയും വലത്-താഴെ മൂലയിൽ ചെറിയ "cat-a-lot" കുറിപ്പ് കാണാൻ കഴിയും. ആ ചതുരത്തിന്, താളിൽ എവിടെയാണെങ്കിൽ താങ്കൾ നോക്കുന്നതെങ്കിലും സ്ഥാനമാറ്റമുണ്ടാകുന്നതല്ല. കുറിപ്പ് പ്രത്യക്ഷമല്ലെങ്കിൽ, താങ്കളുടെ ബ്രൗസറിന്റെ കാഷെ ഒഴിവാക്കി വീണ്ടും ശ്രമിക്കുക. ഉപകരണം പ്രവർത്തിപ്പിക്കാൻ ഇവിടെ ഞെക്കുക. അപ്പോൾ ചിത്രം 2-ൽ കാണുന്ന ചതുരം ലഭിക്കുന്നതാണ്.
  • പ്രമാണം തിരഞ്ഞെടുക്കൽ: താങ്കൾക്ക് വിവരണത്തിലുള്ള ലഘുചിത്രത്തിലെ എഴുത്തില്ലാത്ത ഭാഗങ്ങളിൽ ക്ലിക്ക് ചെയ്ത് ഓരോ ചിത്രത്തിന്റെ ലഘുചിത്രവും തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ വിവരണത്തിന്റെ പശ്ചാത്തലം ഇളംപച്ച ആകുന്നതാണ്. ഒന്നുകൂടി ക്ലിക്ക് ചെയ്താൽ തിരഞ്ഞെടുക്കൽ ഒഴിവാക്കാം, പശ്ചാത്തലം അപ്പോൾ പഴയ പോലെ വെളുപ്പ് ആകും. ദൃശ്യമായ എല്ലാ ചിത്രങ്ങളും ഒരുമിച്ച് തിരഞ്ഞെടുക്കാൻ/തിരഞ്ഞെടുക്കൽ ഒഴിവാക്കാൻ ക്യാറ്റ്-എ-ലോട്ട് ചതുരത്തിലെ select all / none ഉപയോഗിക്കാവുന്നതാണ്. "ഒരു നിരയിലെ" (ചിത്രം 1) ഒന്നിലധികം ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ/തിരഞ്ഞെടുക്കൽ ഒഴിവാക്കാൻ ഒന്നാമത്തെ ചിത്രം (A) ആദ്യം ക്ലിക്ക് ചെയ്യുക എന്നിട്ട്  Shift അമർത്തിക്കൊണ്ട് അവസാനത്തെ പ്രമാണം (B) തിരഞ്ഞെടുക്കുക. അവസാനം തിരഞ്ഞെടുത്ത ചിത്രത്തിന്റെ (B) അവസ്ഥ A മുതൽ B വരെയുള്ള എല്ലാ പ്രമാണങ്ങൾക്കും ബാധകമായിരിക്കും.
  • Select categories: Open the Cat-a-lot box. Click on the preferences link in the box. Enable "Allow categorising pages (including categories) that are not files". Then you can select individual categories on the page (not in the box). Click on a category name (or the arrow in front of it), and that category name will then have a green background. Select as many as you want. Deselect by clicking them again. If the box is in the way, you can grab its top edge and pull down to shrink it. Pull back up when needed. If you want to select all the categories, click on the select categories link at the bottom of the box. All the categories will now have a green background.
  • ലക്ഷ്യവർഗ്ഗം തിരഞ്ഞെടുക്കൽ: ആദ്യം, ഉപകരണം എടുക്കുമ്പോൾ നിലവിലുള്ള വർഗ്ഗവും(→), അതിന്റെ മാതൃവർഗ്ഗങ്ങളും (↑) (അതുൾപ്പെട്ട വർഗ്ഗങ്ങൾ), ഉപവർഗ്ഗങ്ങളും (↓) (അതിലുൾപ്പെട്ട വർഗ്ഗങ്ങൾ) കാണാവുന്നതാണ്. വർഗ്ഗത്തിന്റെ പേരിൽ ക്ലിക്ക് ചെയ്ത് വർഗ്ഗവൃക്ഷത്തിലൂടെ മാറാവുന്നതാണ്. യഥാർത്ഥവർഗ്ഗം മാറാതെ, ചതുരത്തിലെ വർഗ്ഗത്തിന്റെ പട്ടിക മാത്രമേ മാറുകയുള്ളു. ചതുരത്തിൽ മുകളിലെ ടെക്സ്റ്റ്‌ഫീൽഡിൽ വർഗ്ഗത്തിന്റെ പേര് ടൈപ്പ് ചെയ്ത് (ഉദാ: "Lions", "Category:Lions" എന്നുപയോഗിക്കരുത്)  Enter അമർത്തിയും വർഗ്ഗങ്ങൾ മാറാവുന്നതാണ്. അപ്പോൾ പേരുകൊടുത്ത വർഗ്ഗം മദ്ധ്യത്തിലായും മാതൃ, ഉപ വർഗ്ഗങ്ങൾ മുകളിലും താഴെയും ആയും വിന്യസിക്കപ്പെട്ടിരിക്കും.
  • ആവശ്യമെങ്കിൽ, ലക്ഷ്യമിടുന്ന വർഗ്ഗം സൃഷ്ടിക്കുക: ക്യാറ്റ്-എ-ലോട്ട് ചതുരം നിലവിലുള്ള വർഗ്ഗങ്ങൾ മാത്രമേ പ്രദർശിപ്പിക്കൂ. അതുകൊണ്ട് പുതിയതാവശ്യമെങ്കിൽ നിർമ്മിക്കുക. താങ്കൾക്ക് കൂടുതൽ നന്നായി വർഗ്ഗീകരിക്കണം എന്നുള്ള പ്രമാണങ്ങൾ അടങ്ങുന്ന വർഗ്ഗം വീണ്ടും എടുക്കുക. അല്ലെങ്കിൽ ചതുരത്തിൽ മുകളിലെ ടെക്സ്റ്റ്‌ഫീൽഡിൽ വർഗ്ഗത്തിന്റെ പേര് ടൈപ്പ് ചെയ്ത (ഉദാ: "Lions", "Category:Lions" എന്നുപയോഗിക്കരുത്) ശേഷം  Enter അമർത്തി വർഗ്ഗങ്ങൾ എടുക്കുക.
  • ചെയ്യാവുന്ന കാര്യങ്ങൾ: മൂന്ന് സാദ്ധ്യതകളാണുള്ളത്:
  • പകർത്തുക, തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങളിൽ നൽകുന്ന വർഗ്ഗം ചേർക്കുക (മുമ്പേ ഇല്ലെങ്കിൽ).
  • ഈ വർഗ്ഗത്തിൽ നിന്നും നീക്കുക പ്രമുഖമാക്കിയിരിക്കുന്ന ഇനങ്ങളിൽ നിന്നും ഇപ്പോഴത്തെ - താങ്കൾ പ്രവർത്തിക്കുന്ന വർഗ്ഗം നീക്കം ചെയ്യുക.
  • മാറ്റുക, നിലവിലുള്ള വർഗ്ഗത്തിൽ നിന്ന് മാറ്റുകയും അതേ സ്മയം നൽകുന്ന മറ്റൊരു വർഗ്ഗത്തിലേക്ക് (മുമ്പ് നിലവിലില്ലെങ്കിൽ) ചേർക്കുകയും ചെയ്യുക.

ഓരോ സന്ദർഭത്തിലും, ഇനങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു വർഗ്ഗത്തിലും ഒരു വ്യത്യാസവുമുണ്ടാവില്ല. ഒരു പുരോഗതി പട്ട കാണിക്കുന്നതാണ്. എല്ലാ ചിത്രങ്ങളിലും നടപടി എടുത്ത ശേഷം, സാദ്ധ്യതയുള്ള പ്രശ്നങ്ങൾ അടക്കം ഒരു അവലോകനം പ്രദർശിപ്പിക്കുന്നതാണ്. ഓരോ ചിത്രത്തിനും താഴെയുള്ള ഇടയിൽ ആ ചിത്രത്തിൽ എന്ത് മാറ്റമാണ് വരുത്തിയതെന്ന് നൽകിയിരിക്കുന്നതാണ്.

  • തിരിച്ചാക്കൽ, താങ്കൾ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ, താഴെ-വലത് മൂലയിലെ ബട്ടൺ അമർത്തി, താങ്കൾ ചെയ്ത അവസാനത്തെ പ്രവൃത്തി നിർത്താനും (റദ്ദാക്കാനും) തിരിച്ചാക്കാനും കഴിയുന്നതാണ്.

ക്രമീകരണങ്ങൾ

ക്യാറ്റ്-എ-ലോട്ട് ക്രമീകരണങ്ങൾ

ക്യാറ്റ്-എ-ലോട്ടിൽ ഒരു ക്രമീകരണങ്ങൾ ഇനി നൽകുന്ന മെനു ലഭ്യമാണ്:

  • ശ്രദ്ധിക്കുന്നവയുടെ പട്ടിക
  • തിരുത്തുകൾ ചെറുതിരുത്തലാണെന്ന് അടയാളപ്പെടുത്തണ്ടതുണ്ടോ
  • ചിത്രശാലാ പെട്ടികളോ പ്രമാണങ്ങളോ അല്ലാത്ത താളുകൾ തിരുത്തേണ്ടതുണ്ടോ
  • വൃത്തിയാക്കേണ്ടതുണ്ടോ
  • കാണിക്കേണ്ട ഉപവർഗ്ഗങ്ങളുടെ എണ്ണം

ചതുരം പ്രത്യക്ഷപ്പെടുത്തൽ

Figure 6: Cat-a-lot box can be dragged.

താഴെയുള്ള "ക്യാറ്റ്-എ-ലോട്ട്" എഴുത്തിൽ ഞെക്കി ക്യാറ്റ്-എ-ലോട്ട് ചതുരം പ്രത്യക്ഷപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.

പ്രമാണങ്ങൾ തിരഞ്ഞെടുക്കുന്നതിനിടെ, ജാലകത്തിന്റെ മുകൾ മൂലയിൽ മൗസ് ഉപയോഗിച്ച് വലിച്ച് ചതുരത്തിന്റെ വലിപ്പം ക്രമീകരിക്കാവുന്നതാണ്.

നിലവിലുള്ള പ്രശ്നങ്ങളും സവിശേഷതകളും

പ്രശ്നങ്ങളും പുതിയ സവിശേഷതകൾക്കുള്ള അഭ്യർത്ഥനകളും താങ്കൾക്ക് ഈ താളിൽ നൽകാവുന്നതാണ്: Help:Gadget-Cat-a-lot/Open bugs & features.

പരിഭാഷകൾ

MediaWiki:Gadget-Cat-a-lot.js/translating താളിലുള്ള ഇംഗ്ലീഷ് വാക്യശകലങ്ങൾ MediaWiki:Gadget-Cat-a-lot.js/ml (ഉദാഹരണം) താളിൽ പരിഭാഷപ്പെടുത്താനും സേവ് ചെയ്യാനും കഴിയുന്നതാണ്.

മറ്റ് പദ്ധതികളിൽ ഇൻസ്റ്റാൾ ചെയ്യൽ

ഉപയോക്തൃ ഗാഡ്ജറ്റ് ആയി ഉപയോഗിക്കാൻ

താങ്കളുടെ പ്രാദേശിക വിക്കിമീഡിയ പദ്ധതിയിൽ (ഉദാ: വിക്കിപീഡിയ) ക്യാറ്റ്-എ-ലോട്ട് ഗാഡ്ജറ്റ് ആയി ലഭ്യമല്ലെങ്കിൽ, താങ്കളുടെ ഉപയോക്തൃ ജാവസ്ക്രിപ്റ്റിൽ ഇനി കൊടുക്കുന്ന കോഡ് ഉൾപ്പെടുത്തി താങ്കൾക്ക് ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്:

//<nowiki>
/* Cat-a-lot - changes category of multiple files */
mw.loader.using(['jquery.ui', 'mediawiki.util'], function(){
	mw.loader.load('//commons.wikimedia.org/w/load.php?modules=ext.gadget.Cat-a-lot');
});
////////// Cat-a-lot user preferences //////////
window.catALotPrefs = {"watchlist":"preferences","minor":true,"editpages":true,"docleanup":false,"subcatcount":10};
////////////////////////////////////catALotEnd//
//</nowiki>

ഇതുവഴി അർദ്ധ-സ്വയം പ്രവർത്തിത ക്രമീകരണങ്ങൾ ലഭ്യമാകുന്നതല്ല, ഇവ താങ്കൾ സ്വയം സജ്ജീകരിക്കേണ്ടതാണ് (ഇവ കോമൺസ് മാത്രം പിന്തുണയ്ക്കുന്നതിനാലാണിത്, സൈദ്ധാന്തികമായി ആവശ്യമായ എല്ലാ അധിക മോഡ്യൂളുകളും പ്രാദേശികമായി ഉപയോഗിച്ചാൽ ഇത് സാദ്ധ്യമാണ്)

വിക്കി പദ്ധതി ഗാഡ്ജറ്റ് ആയി ഉപയോഗിക്കാൻ

1. പ്രാദേശിക MediaWiki:Gadget-Cat-a-lot.js-ലേക്ക് ഇനിയുള്ള കോഡ് പകർത്തുക:

/**
 * Cat-a-lot - changes category of multiple files
**/
if (mw.config.get('wgNamespaceNumber') === 14) {
	window.catALotPrefs = { editpages: true, subcatcount: 100 };
	mw.loader.using(['jquery.ui', 'mediawiki.util']).done(function () {
		mw.util.addCSS("#cat_a_lot_settings { display:none !important;}"); // Preferences depend on some Commons gadgets, not available locally
		mw.loader.load('//commons.wikimedia.org/w/index.php?title=MediaWiki:Gadget-Cat-a-lot.js&action=raw&ctype=text/javascript');
		mw.loader.load('//commons.wikimedia.org/w/index.php?title=MediaWiki:Gadget-Cat-a-lot.css&action=raw&ctype=text/css', 'text/css');
	});
}
ശ്രദ്ധിക്കുക: അടയാളപ്പെടുത്തിയിട്ടുള്ള വരികൾ ഐച്ഛികങ്ങളാണ്.

2. വിവരണം പ്രാദേശിക MediaWiki:Gadget-Cat-a-lot താളിലേക്ക് സേവ് ചെയ്യുക (താങ്കൾക്കിത് പരിഭാഷപ്പെടുത്താവുന്നതാണ് അല്ലെങ്കിൽ നിലവിലുള്ളത്) ഉപയോഗിക്കാം:

'''[[c:Help:Gadget-Cat-a-lot|Cat-a-lot]]''': A tool that helps with moving multiple files between categories or adding categories to search results.

3. പ്രാദേശിക MediaWiki:Gadgets-definition താളിൽ ഒരു നിർവ്വചനം ചേർക്കുക:

Cat-a-lot[ResourceLoader|dependencies=mediawiki.util]|Cat-a-lot.js


കൂടുതൽ പ്രാദേശിക ക്രമീകരണങ്ങൾ

To use the solving of soft-redirects (since version 4.0) on your project, you need to put this category name in the preferences manually (on Commons this is "Category redirects", ideally on your MediaWiki:Gadget-Cat-a-lot.js). The example shows the category for the English Wikipedia:

window.catALotPrefs = { "redir_category": "Wikipedia soft redirected categories" };

Notes