കോമൺസ്:വിക്യൂന അപ്‌ലോഡ് ഉപകരണം

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Commons:VicuñaUploader and the translation is 79% complete. Changes to the translation template, respectively the source language can be submitted through Commons:VicuñaUploader and have to be approved by a translation administrator.
Outdated translations are marked like this.

Shortcut: COM:VU

VicuñaUploader (latest version: 1.3.3a)

വിക്കിമീഡിയ കോമൺസിലോട്ടും മറ്റ് വിക്കിമീഡിയ പദ്ധതികളിലേയ്ക്കും പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനായി ജാവയിൽ എഴുതി നിർമ്മിച്ചിട്ടുള്ള സ്വതന്ത്ര സൗജന്യ ഉപകരണമാണ് വിക്യൂന അപ്‌ലോഡർ. ഈ സോഫ്റ്റ്‌വേർ പ്ലാറ്റ്‌ഫോം-സ്വതന്ത്രം ആണ്, പക്ഷേ പ്രവർത്തിക്കാനായി ജാവ വെർച്വൽ മെഷീൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിരിക്കേണ്ടതാണ് (സാധാരണ ജാവാ റൺറ്റൈം എൻവിയണ്മെന്റിന്റെ ഭാഗം).

വിവരണം

വിക്യൂന അപ്‌ലോഡർ കോമണിസ്റ്റിന്റെ പ്രവൃത്തികളും അതിലധികവും ചെയ്യാൻ ശേഷിയുള്ളതും വ്യത്യസ്തമായ സമ്പർക്കമുഖം ഉപയോഗിക്കുന്ന ഒന്നുമാണ്. ചില മേന്മകൾ:

  • ഇത് മെറ്റാഡേറ്റ session.xml എന്ന പ്രമാണത്തിൽ സൂക്ഷിക്കുന്നു: അപ്‌ലോഡ് ചെയ്യുന്നതിനുള്ള പ്രമാണങ്ങൾ ഇന്റർനെറ്റ് ബന്ധമില്ലാതെ തന്നെ തയ്യാറാക്കാൻ കഴിയും, ഒപ്പം അവ മറ്റ് ഉപകരണങ്ങൾക്കായി തയ്യാറാക്കാനും കഴിയും (ഉദാ:IPTC to vicuna കാണുക)
  • കോമൺസിലേക്ക് അയയ്ക്കുന്നതിനു മുമ്പ് പ്രമാണങ്ങളുടെ പേരുകൾ മുമ്പേ നിലവിലുള്ളവയാണോ എന്ന് പരിശോധിക്കുന്നു
  • വർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു (മിക്കവാറും അപ്‌ലോഡ് സഹായി ചെയ്യുന്ന അതേ വിധത്തിൽ, എന്നാൽ കോമണിസ്റ്റിൽ ഉപയോഗിക്കുന്ന പൈപ്പ് ചിഹ്നങ്ങൾക്ക് പകരം അർദ്ധവിരാമം ഉപയോഗിച്ച്)
  • ഭൗമസ്ഥാന അടയാളപ്പെടുത്തൽ പിന്തുണയ്ക്കുന്നു (ഭൂപട ജാലകത്തിൽ ലളിതമായ ഒരൊറ്റ ക്ലിക്ക് വഴി)
  • വിഘടിത അപ്‌ലോഡുകൾ പിന്തുണയ്ക്കുന്നു
  • കമ്പ്യൂട്ടറിലെ ഫയലുകളിൽ നിന്ന് വിവരണം വായിച്ച് പ്രമാണങ്ങൾ കൂട്ടത്തോടെ അപ്‌ലോഡ് ചെയ്യാൻ ഇതിന് കഴിയും, എന്നാൽ ഒരു കൂട്ടത്തിന്റെ വിവരണം ഒന്നായിരിക്കണം എന്ന് നിബന്ധനയുണ്ട്. വിവരണപ്രമാണം (txt) ടൂൾസ് > സെറ്റിങ്സ് > പ്രോഗ്രാം > അഡ്വാൻസ്‌ഡ് എന്നതിൽ നിന്ന് എടുക്കുക; പ്രമാണങ്ങൾ പ്രധാന സ്ക്രീനിൽ നിന്ന് തിരഞ്ഞെടുക്കുക; എല്ലാ പ്രമാണങ്ങൾക്കും വിവരണപ്രമാണത്തിന്റെ ഉള്ളടക്കം വിവരണമായി വരുന്നതാണ്.

കണ്ണികൾ

പങ്ക് വെയ്ക്കേണ്ട സ്ഥലത്തേക്ക് വിക്യൂന താങ്കളുടെ പ്രമാണങ്ങളെ കൊണ്ടു പോകുന്നതാണ്

സംഭാവന ചെയ്യുക