MediaWiki:Uploadtext/mlownwork

From Wikimedia Commons, the free media repository
Jump to navigation Jump to search
താങ്കളുടെ സ്വന്തം സൃഷ്ടി - അതായത് താങ്കൾ നിർമ്മിച്ചതും ഒപ്പം പകർപ്പവകാശം താങ്കളിൽ നിക്ഷിപ്തമായിരിക്കുന്നതുമായ പ്രമാണങ്ങൾ - അപ്‌ലോഡ് ചെയ്യാനുള്ള ഫോമാണിത് .

മറ്റാൾക്കാരുടെ കൃതികൾ അപ്‌ലോഡ് ചെയ്യാൻ, ദയവായി അതിനുള്ള ഫോം ഉപയോഗിക്കുക.

ഘട്ടം 1. ഇത് താങ്കളുടെ സൃഷ്ടിയാണോ?
  • താങ്കൾ സ്വയം സൃഷ്ടിച്ച ഫോട്ടോഗ്രാഫുകൾ ചലച്ചിത്രങ്ങൾ :
    • ഭൂപ്രകൃതികൾ, മൃഗങ്ങൾ, സസ്യങ്ങൾ
    • ശ്രദ്ധേയതയുള്ള ആളുകൾ അല്ലെങ്കിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ആൾക്കാർ
    • ഉപകാരപ്രദങ്ങളായ അല്ലെങ്കിൽ കലാചാതുരി ആവശ്യമില്ലാത്ത വസ്തുക്കൾ (ഉപകരണങ്ങൾ, പാത്രങ്ങൾ, തുടങ്ങിയവ.)
  • താങ്കൾ തന്നെ നിർമ്മിച്ച ഗ്രാഫുകൾ, ഭൂപടങ്ങൾ, ഡയഗ്രമുകൾ, ശബ്ദപ്രമാണങ്ങൾ.
  • സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ച കൃതികളിൽ താങ്കൾ മാറ്റം വരുത്തിയവ:
    • യഥാർത്ഥ സൃഷ്ടി താങ്കളുടേതല്ലാത്തവയെങ്കിലും മുകളിൽ പറഞ്ഞപോലുള്ളവ
    • അനുവാദ പത്രങ്ങളിൽ നിബന്ധനകൾക്കനുസരിച്ച് യഥാർത്ഥ സ്രഷ്ടാവിന് (സ്രഷ്ടാക്കൾക്ക്) കടപ്പാട് നൽകേണ്ടവ
  • മറ്റ് പകർപ്പവകാശ സ്വതന്ത്രമല്ലാത്ത സൃഷ്ടികൾ ഉൾക്കൊള്ളുന്ന കൃതികൾ (വ്യുൽപ്പന്ന സൃഷ്ടികൾ) - ഇവ അനുവദിച്ചിട്ടില്ല, അതുകൊണ്ട് ദയവായി അവ അപ്‌ലോഡ് ചെയ്യരുത്!
    • ടി.വി. പരിപാടികളുടെ, സിനിമകളുടെ, ഡി.വി.ഡി.കളുടെ അല്ലെങ്കിൽ സോഫ്റ്റ്‌വേറുകളുടെ സ്ക്രീൻഷോട്ടുകൾ.
    • കലാസൃഷ്ടികളുടെ, പ്രതിമകളുടെ, വ്യാപാരോദ്ദേശത്തോടെയുള്ള ഘടകങ്ങളുടെ അല്ലെങ്കിൽ മിക്കവാറും കളിപ്പാട്ടങ്ങളുടെ ഒക്കെ ഫോട്ടോഗ്രാഫുകൾ.
    • താങ്കൾ തന്നെ വരച്ചതാണെങ്കിൽ കൂടി ടി.വി. പരിപാടികളിലെ, ചിത്രകഥകളിലെ അല്ലെങ്കിൽ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ.
ഘട്ടം 2. ഈ പ്രമാണം കണ്ടെത്താൻ ആൾക്കാരെ സഹായിക്കുക. (കോമൺസിൽ 1055 ലക്ഷം പ്രമാണങ്ങളിലധികമുണ്ട്)
  • പ്രമാണത്തിന് ലക്ഷ്യം വെയ്ക്കുന്ന പേര് കുറച്ച് വിശദമായിക്കോട്ടെ. സ്വതേയുള്ള പേരുകൾ ഉപയോഗിക്കരുത്!
  • വലതുഭാഗത്തുള്ള വിവരപ്പെട്ടി ഉപയോഗിക്കുക.
  • താങ്കൾ അപ്‌ലോഡ് ചെയ്യുന്ന കൃതിയെക്കുറിച്ചുള്ള നല്ലൊരു വിവരണം എഴുതുക.
    താങ്കളുടെ സൃഷ്ടി ആവശ്യക്കാർക്ക് തിരഞ്ഞു കണ്ടെത്താനാകട്ടെ.
  • കോമൺസെൻസ് ഉപകരണം ഉപയോഗിച്ച് അനുയോജ്യമായ വർഗ്ഗങ്ങൾ കണ്ടെത്തി ചേർക്കുക.
  • എടുത്തതെവിടെ നിന്നാണെന്നുള്ള വിവരങ്ങൾ കഴിയുമെങ്കിൽ ചേർക്കുക, കൂടുതൽ വിവരങ്ങൾക്ക് ജിയോകോഡിങ് കാണുക.
ഇത് വിവരണത്തിനായുള്ള പെട്ടിയിലേയ്ക്ക് പകർത്തുക
ഒപ്പം പൂരിപ്പിക്കുക
:
{{Information
|Description=
|Date=
|Source={{own}}
|Author= MyName (~~~)
|Permission=
|other_versions=
}}
ഘട്ടം 3. താങ്കളുടെ സൃഷ്ടിയ്ക്കായി ഒരു സ്വതന്ത്ര ഉള്ളടക്ക ഉപയോഗാനുമതി തിരഞ്ഞെടുക്കുക.

താങ്കൾ താങ്കളുടെ സൃഷ്ടികൾ കോമൺസിലേയ്ക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ അത് സ്വതന്ത്രമായൊരു ഉപയോഗാനുമതിയോടെയാണ് നൽകുന്നത്, ലോകത്തുള്ള ഏതൊരാൾക്കും ഏതൊരാവശ്യത്തിനും അത് ഉപയോഗിക്കാനും, മാറ്റം വരുത്താനും, പുനർവിതരണം ചെയ്യാനുമുള്ള അനുവാദം താങ്കൾ നൽകിയിരിക്കണം. ഈ അനുവാദം പിന്നീട് തിരിച്ചെടുക്കാൻ കഴിയുന്നതല്ല . താങ്കൾക്ക് താങ്കളുടെ കൃതിയുടെ പകർപ്പവകാശം സൂക്ഷിക്കാമെങ്കിലും കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന ഏതൊരു സൃഷ്ടിയ്ക്കും ഈ സ്വാതന്ത്ര്യങ്ങൾ ഉണ്ടായിരിക്കണം. വിക്കിമീഡിയ ഫൗണ്ടേഷന്റെ സേവനാത്മക സംരംഭങ്ങളെക്കുറിച്ചറിയാൻ ഫൗണ്ടേഷന്റെ വെബ്സൈറ്റ് കാണുക.

  • വിവിധ ഉപയോഗാനുമതികൾ ഉപയോഗിക്കാൻ കോമൺസ് അവസരം തരുന്നുണ്ട്. കടപ്പാട് ആവശ്യപ്പെടുന്നതിലുള്ള വ്യത്യാസത്തിലും കൃതികളിൽ ബാധകമായിരിക്കുന്ന അനുബന്ധ നിബന്ധനകളിലുമാണ് അവ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്.
  • ഡ്രോപ്‌ഡൗൺ ബോക്സിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ചുരുക്കത്തിനുള്ള പെട്ടിയിൽ ഒരെണ്ണം എഴുതിച്ചേർക്കുക (പകർപ്പവകാശ ടാഗുകളിൽ നിന്നായിരിക്കണം).
  • താങ്കൾ താങ്കളുടെ പക്കൽ സൂക്ഷിക്കാനാഗ്രഹിക്കുന്ന അവകാശങ്ങൾ വ്യക്തമാക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്തമാണ്.
    • കൂടുതൽ വിവരങ്ങൾ കോമൺസ് അനുമതി നൽകൽ എന്ന താളിൽ കാണാം.
    • പകർപ്പവകാശ നിബന്ധനകളെക്കുറിച്ചറിയാൻ താങ്കൾക്ക് സഹായമാവശ്യമുണ്ടെങ്കിൽ, സഹായ മേശയിൽ ചോദിക്കാവുന്നതാണ്.
ഘട്ടം 4. താങ്കളുടെ സൃഷ്ടി മുമ്പെവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ? (അങ്ങനെയെങ്കിൽ ഇത്, നിയമാനുസൃതമുള്ള പകർത്തലാണെന്ന് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുക)
  • താങ്കളുടെ സൃഷ്ടി മറ്റൊരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ, അപ്‌ലോഡ് പ്രക്രിയ തുടരാവുന്നതാണ്.
  • താങ്കളുടെ സൃഷ്ടി യഥാർത്ഥ പേരിലോ താങ്കൾ ഉപയോഗിക്കുന്ന ചെല്ലപ്പേരിലോ ഇന്റർനെറ്റിൽ സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ, അപ്‌ലോഡ് പ്രക്രിയ തുടരാവുന്നതാണ്.
  • താങ്കളുടെ സൃഷ്ടി സ്വതന്ത്രാനുമതിയിലല്ല പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിൽ, അല്ലെങ്കിൽ മറ്റൊരു പേരിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിൽ, അല്ലെങ്കിൽ യാതൊരു വിവരവും കൊടുക്കാതെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിൽ, ദയവായി ഈ താളിലേയ്ക്ക് ഒരു സ്ഥിരീകരണ കുറിപ്പ് അയയ്ക്കുക, ഒപ്പം അനുമതിയ്ക്കുള്ള ഇടയിൽ മുമ്പത്തെ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങൾ {{OTRS pending|month=May|day=19|year=2024}} ഇങ്ങനെ നൽകുക.
മറ്റ് ചെറുസഹായങ്ങൾ