വിക്കിമീഡിയ കോമൺസിലെ പ്രമാണങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും നാലു വിവിധ സ്വാതന്ത്ര്യങ്ങൾ ലഭിച്ചിരിക്കണം:
കൃതി ഉപയോഗിക്കാനും അവതരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം.
കൃതിയെക്കുറിച്ച് പഠിക്കാനും അത് പ്രയോഗിക്കാനുമുള്ള സ്വാതന്ത്ര്യം.
പകർപ്പുകൾ പുനർവിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം.
കൃതിയുടെ വ്യുൽപ്പന്നങ്ങൾ സൃഷ്ടിക്കാനും അത് വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം.
സാമ്പ്രദായികമായി പകർപ്പവകാശനിയമങ്ങൾ മറ്റുവിധത്തിൽ കുറിച്ചിട്ടില്ലെങ്കിൽ, ഈ സ്വാതന്ത്ര്യങ്ങൾ അനുവദിക്കാറില്ല, അതുകൊണ്ട് വെബ്ബിൽ കണ്ടെത്താവുന്ന എല്ലാം പകർപ്പവകാശത്തിന് വിധേയമായതിനാൽ, ഇവിടെ അനുവദിക്കാനാവില്ല. കോമൺസിൽ ന്യായോപയോഗ പ്രകാരമുള്ള പ്രമാണങ്ങൾ അനുവദിച്ചിട്ടില്ല എന്നു മാത്രമല്ല അനുവദിക്കുകയുമില്ല. താഴെക്കൊടുക്കുന്ന വിധത്തിലുള്ള പ്രമാണങ്ങൾ മാത്രം അപ്ലോഡ് ചെയ്യുക:
സ്രോതസ്സായ രാജ്യത്തും ഒപ്പം അമേരിക്കൻ ഐക്യനാടുകളിലും പൊതുസഞ്ചയത്തിലുള്ള (സ്രഷ്ടാവ് മരിച്ചിട്ട് 70 വർഷത്തിൽ അധികമായ) പ്രമാണങ്ങൾ.
നാല് സ്വാതന്ത്ര്യങ്ങളും പ്രദാനം ചെയ്യുന്ന ഒരു വ്യക്തമായ ഉപയോഗാനുമതിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രമാണങ്ങൾ.
സ്വീകാര്യമായ അനുമതി പത്രങ്ങളുടെ പട്ടിക കാണുക, ഈ അനുമതികൾ പിന്നീട് മാറ്റം വരുത്താനാകുന്നവയല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ദയവായി ഉപയോഗക്ഷമമായ പ്രമാണങ്ങൾ മാത്രം അപ്ലോഡ് ചെയ്യുക; വിദ്യാഭ്യാസോദ്ദേശത്തോടെയുള്ളതോ വിവരദായകമോ ആയ പ്രമാണങ്ങൾ മാത്രമേ വിക്കിമീഡിയ കോമൺസിൽ അനുവദിക്കുകയുള്ളു.
Source - സ്രോതസ്സ് ആയി വെബ് ലിങ്കോ "സ്വന്തം കൃതി" എന്നുള്ള അറിയിപ്പോ പോലുള്ളവ നൽകേണ്ടതാണ്.
Date - സൃഷ്ടിച്ച തീയതി അല്ലെങ്കിൽ അതറിയില്ലാത്ത പക്ഷം പ്രസിദ്ധീകരിച്ച തീയതി.
Author(s) - പ്രമാണത്തിന്റെ സ്രഷ്ടാവ് അല്ലെങ്കിൽ സ്രഷ്ടാക്കളുടെ പേര്.
Permission- സ്രഷ്ടാവിന്റെ അനുമതി (ഉദ്ധരിക്കുക); താങ്കളല്ല യഥാർത്ഥ സ്രഷ്ടാവ് എങ്കിൽ സ്രഷ്ടാവിന്റെ അനുമതി permissions-commons at wikimedia.org എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കേണ്ടതാണ്. മറ്റു സന്ദർഭങ്ങളിൽ ഡ്രോപ്ഡൗൺ ബോക്സിൽ നിന്ന് അനുയോജ്യമായ അനുമതി താങ്കൾക്ക് തിരഞ്ഞെടുക്കാം, അല്ലെങ്കിൽ ചുരുക്കം എന്ന ഫീൽഡിൽ സ്വന്തമായൊന്ന് ചേർക്കാം
ഐച്ഛികം: other_versions - കോമൺസിൽ നിലവിലുള്ള മറ്റ് പതിപ്പുകൾവിക്കികണ്ണിയായി നൽകാം; അല്ലെങ്കിൽ ശൂന്യമായി വിടാം.
ചെറു സഹായം
ബട്ടണുകളിൽ (അല്ലെങ്കിൽ [?] കണ്ണികളിൽ) ഞെക്കിയാൽ ആ ഇൻപുട്ട് ഫീൽഡുമായി ബന്ധപ്പെട്ട സഹായക്കുറിപ്പുകൾ ഉള്ള പോപ്-അപ് ലഭ്യമാകും.
സ്രോതസ്സും സ്രഷ്ടാവിനേയും കുറിക്കാൻ ഒന്നിലധികം വരികളുള്ള ഇൻപുട്ട് ഫീൽഡ് വേണമെങ്കിൽ, അവയുടെ വലതു ഭാഗത്തായുള്ള ബട്ടൺ ഞെക്കുക.
മറ്റു ഭാഷകളിൽ കൂടുതൽ വിവരണങ്ങൾ ചേർക്കാൻ, വിവരണങ്ങൾക്കായുള്ള ഫീൽഡുകളിൽ അവസാനത്തേതിന്റെ താഴെയുള്ള ബട്ടൺ ഞെക്കുക. ഇടുതുവശത്തു ലഭ്യമാകുന്ന ഡ്രോപ്-ഡൗൺ മെനുവിൽ നിന്നും വേണ്ട ഭാഷ തിരഞ്ഞെടുക്കുക.
ഡ്രോപ്-ഡൗൺ മെനുവിൽ നിന്നാണ് താങ്കൾ അനുമതി തിരഞ്ഞെടുക്കുന്നതെങ്കിൽ, ആ അനുമതി എങ്ങനെയാണ് ദൃശ്യമാവുക എന്ന് കാണാൻ ഒരു ബട്ടൺ ലഭ്യമായിരിക്കും (സാധാരണയായി ) .
അപ്ലോഡ് ചെയ്യുന്ന പ്രമാണത്തിന്റെ വിവരണങ്ങൾ എപ്രകാരമാണ് ദൃശ്യമാവുക എന്നറിയാൻ, "Preview" ബട്ടൺ ഞെക്കുക. ഇത് കൊണ്ട് ചിത്രം അപ്ലോഡ് ചെയ്യപ്പെടുകയില്ല.
താങ്കൾ ഒരു {{Information}} ഫലകം ചേർക്കേണ്ടതില്ല; ഫോം സ്വയം ഒരെണ്ണം സൃഷ്ടിച്ചുകൊള്ളും.
താങ്കൾക്ക് പകർത്തുവാൻ പാകത്തിലുള്ള {{Information}} ഫലകമോ സമാന സൗകര്യങ്ങളോ ഉണ്ടെങ്കിൽ, അടിസ്ഥാന അപ്ലോഡ് ഫോം ഉപയോഗിക്കാവുന്നതാണ്. To always use the old basic form layout uncheck "ImprovedUploadForm" on the "Gadgets" tab of your preferences.
പൊതുജനങ്ങൾക്ക് ഈ പ്രമാണം കണ്ടെത്താനാകണം. (കോമൺസിൽ 1053 ലക്ഷത്തിലധികം പ്രമാണങ്ങളുണ്ട്.)
പ്രമാണത്തിന്റെ പേര് വിവരണാത്മകമായിക്കൊള്ളട്ടെ. പ്രമാണത്തിന് സ്വതേ ഉള്ള പേരുകൾ, അതായത് IMAGE1234.jpg പോലുള്ളവ ഉപയോഗിക്കാതിരിക്കുക.
പ്രമാണത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് നല്ലൊരു വിവരണം നൽകുക. സേർച്ച് എഞ്ചിനുകൾ എഴുത്താണ് തിരയുന്നത്, ചിത്രത്തിലെ പിക്സലുകൾ അല്ല!
ചിത്രങ്ങൾ വർഗ്ഗീകരിച്ചു വെയ്ക്കുക. കോമൺസെൻസ് ഉപകരണം ഉപയോഗിച്ച് അനുയോജ്യമായ വർഗ്ഗങ്ങൾ കണ്ടെത്തുക.
ചിത്രമെടുത്ത ഭൂപ്രദേശം അടയാളപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് ജിയോകോഡിങ് കാണുക.
മറ്റ് നിർദ്ദേശങ്ങൾ:
ലഭ്യമായ ഏറ്റവും കൂടിയ റെസലൂഷനിലുള്ള ചിത്രം അപ്ലോഡ് ചെയ്യുക.
കോമൺസിൽ സ്വീകാര്യമായ തരം പ്രമാണങ്ങൾ മാത്രം അപ്ലോഡ് ചെയ്യുക (SVG, PNG, JPG, GIF, Ogg, DjVu, ...).
ജനങ്ങളെ അപമാനിക്കുന്നതോ അവരെ കളിയാക്കുന്നതോ ആയ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ എടുത്ത് ചേർക്കുന്നത് പ്രശ്നകാരിയായേക്കാം. ബുദ്ധി പ്രയോഗിക്കുക.
അനുയോജ്യമായ അനുമതിയും സ്രോതസ്സ് വിവരങ്ങളും നൽകിയിട്ടില്ലെങ്കിൽ, താങ്കൾ അപ്ലോഡ് ചെയ്യുന്ന പ്രമാണം മറ്റൊരറിയിപ്പില്ലാതെ തന്നെ നീക്കംചെയ്യപ്പെട്ടേക്കാം എന്നറിഞ്ഞിരിക്കുക.