File:PeopleAreKnowledge Neeliyar-Bhagavathi (Theyyam) Interview3.ogg

From Wikimedia Commons, the free media repository
Jump to navigation Jump to search

PeopleAreKnowledge_Neeliyar-Bhagavathi_(Theyyam)_Interview3.ogg(Ogg Vorbis sound file, length 20 min 25 s, 96 kbps, file size: 14.09 MB)

Captions

Captions

Add a one-line explanation of what this file represents

Malayalam Transcript[edit]

വിക്കിപ്രവര്‍ത്തകന്‍:വിക്കിപീഡിയയുടെ ഓറല്‍ സൈറ്റേഷന്‍ പദ്ധതിയുടെ ഭാഗമായി തെയ്യത്തെ പറ്റി വളരെ വിദഗ്ദമായിട്ടുള്ള പഠനങ്ങള്‍ നടത്തീട്ടുള്ള വിഷ്ണു നമ്പൂതിരിയുമായിട്ടുള്ള ഒരു സംസാരമാണു റിക്കോഡ് ചെയ്യാനായി ഞങ്ങളിവിടെ എത്തീട്ടുള്ളത്.കരന്റ് വോള്‍ട്ടേജ് കുറവായതുകൊണ്ട് വളരെ കുറഞ്ഞ പ്രകാശത്തില്‍ ഇതു ചിത്രീകരിക്കുന്നു. ആദ്യമായിട്ട് അതിനു ക്ഷമ ചോദിക്കുന്നു.എന്റെ പേര്‍ വിജയകുമാര്‍, വിക്കിപീഡിയയുടെ കണ്ണൂരിലെ ഒരു പ്രവര്‍ത്തകനാണു്. ആദ്യമായിട്ട് സാറിനെ, ഫോക്‌ലോറിന്റെ കേരളത്തിലെതന്നെ ഏറ്റവും പ്രശസ്ഥനായിട്ടുള്ള വിഷ്ണു നമ്പൂതിരിയെ പരിചയപ്പെടുത്തുകയാണു്. അദ്ദേഹത്തോട് തെയ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ആരായാം. വിഷ്ണു നമ്പൂതിരി,. മലയാളത്തിലെ കേരളത്തിലെ തന്നെ ഫോക്‌ലോറിന്റെ ഏറ്റവും കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയ വ്യക്തി എന്ന നിലയില്‍ തെയ്യത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായങ്ങള്‍ എന്താണു്. തെയ്യം എന്നു പറയുന്നൊരു ആര്‍ട്ട് ഫോമിനെക്കുറിച്ച് എന്താണു...

വിഷ്ണുനമ്പൂതിരി: തെയ്യം വാസ്തവത്തില്‍ ഒരു ആരാധന മാതൃകയാണു്.സാധാരണ വിഗ്രഹങ്ങളെ പൂജിക്കുന്നുണ്ട്.മറ്റു തരത്തിലുള്ള ചുമര്‍ ചിത്രങ്ങളിലേയും,ദാരു ശില്പങ്ങളിലും ഒക്കെ പൂജ നടത്തുന്നുണ്ട്.പക്ഷെ മനുഷ്യന്റെ ഏറ്റവും ലളിയതമായ ഒരു സങ്കല്‍പ്പമാണു്. ദൈവം മനുഷ്യനില്‍ അവേശിക്കും എന്നും, ദൈവത്തെ നേരിട്ട് കണ്ട്...സംസാരിക്കുന്ന ദൈവം എന്നൊക്കെ പറയുന്നില്ലെ ..അതു പോലെ നേരിട്ട് അഭിമുഖം നടത്താന്‍ പറ്റും എന്ന ധാരണയിലുള്ള ഒരു ആരാധന രീതിയാണിത്.

വിക്കിപ്രവര്‍ത്തകന്‍: തെയ്യം എന്ന വാക്ക് ഉരുത്തിരിഞ്ഞത് ? ..

വിഷ്ണുനമ്പൂതിരി: ദൈവം എന്ന വാക്കിന്റെ ഡീവിയേഷനാണു് ..

വിക്കിപ്രവര്‍ത്തകന്‍: സാധാരണ ഏതെല്ലാം തരത്തിലുള്ള തെയ്യങ്ങളാണു ഉള്ളത്?

വിഷ്ണുനമ്പൂതിരി:ജീവിതത്തിന്റെ സമഗ്രമായ അംശങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. സംസ്കാരങ്ങളും .കുറെ ആദിമ ദൈവങ്ങളില്‍ പലതും ഇതിഹാസത്തിലുള്ള, ശരിക്കുള്ള അവതാര ദൈവങ്ങളാണു.ശക്തി..അമ്മ. മതര്‍ ഗോഡസ് എന്ന. ശക്തി ദൈവങ്ങളുടെ വക ഭേദങ്ങള്‍, ശൈവാംശമായ പല ദൈവതങ്ങള്‍,വൈഷ്ണവാംശം വളരെ കുറവാണു. എന്നാലും ഉണ്ട്..ഈ ഇതിഹാസ പുരാണ കഥാപാത്രങ്ങളില്‍ ചില ദേവതകള്‍കൂടി കടന്നു വരുന്നുണ്ട്. യക്ഷി യക്ഷന്‍ എന്നിങ്ങനെയുള്ള സങ്കല്‍പ്പങ്ങളുണ്ടല്ലോ ഭൂതങ്ങള്‍ ഇങ്ങന്െയുള്ള പല സങ്കല്‍പ്പങ്ങള്‍ വരുന്നുണ്ട്.പിന്നീട് ഈ മനുഷ്യരില്‍ ഏറ്റവും പരാക്ന്മിയായ ഹീറോസ്..ധീരന്മാര്‍ ഇവര്‍ തെയ്യത്തില്‍ വരുന്ന ഒരു കണക്കുണ്ട്.. ഏതെങ്കലും പ്രകാരത്തില്‍..സാമാന്‍യ മനുഷ്യരില്‍ നിന്നും കവിഞ്ഞ അമാനുഷമായ പ്രഭാവം ഒന്നുക്കില്‍ അമാനുഷമായ മാന്ത്രിക ശക്തി ഉണ്ടാകാം,വൈദ്യ ശാസ്ത്രത്തില്‍ വൈദഗ്ദ്യം ഉള്ളതാകാം, അല്ലെങ്കില്‍ അലൗകികമായിട്ടുള്ള -സ്ത്രീകളാണെങ്കില്‍ പതിവ്രതകളായിരിക്കാം, സാധാരണമനുഷ്യരില്‍ നിന്നും വ്യത്യസ്തമായിട്ട് ആരാധനക്ക് പാത്രീഭവിക്കുന്നതിനു തക്ക ഗുണങ്ങളുള്ള--അതല്ലാതെയും ഉണ്ട് സധാരണയായി അത് പരേത ആരാധന, ഇപ്പോള്‍ അത് വളരെ കുറവാണ്.അത് സമൂഹത്തിന്റെ ലോവര്‍ തട്ടിലാണു ഈ പരേതാരാധന--മരിച്ചവരെ ഒരു കൊല്ലത്തിനുള്ളില്‍ കെട്ടിയാടണം എന്ന വിശ്വാസത്തില്‍ ഇങ്ങനെ വരുന്നുണ്ട്. ഇങ്ങനെ ഏറ്റവും പ്രധാനമായിട്ട് മതര്‍ ഗോഡസ്സാണ്..അമ്മ ദൈവങ്ങള്‍- ഭഗവതിമാര്‍ മുഴുവന്‍ അമ്മ ദൈവങ്ങളാണ്. മുഴുവന്‍ എന്നു പറയുന്നില്ല. പ്രബലമായ ഒരു വിഭാഗമാണു അമ്മ ദൈവം എന്നു പറയുന്നത്. അതിപ്പോ പല അമ്മ ദൈവങ്ങളേയും പണ്ട് നാടുവാഴികള്‍, പണ്ട് നാടു വാഴിത്ത വ്യവസ്ഥയിലാണു ഇതു കൂടുതല്‍ പ്രചരിച്ച് വേരൂന്നിയത്. ആകാലത്ത് ഉണ്ടായി എന്നു പറയുന്നില്ല ഞാന്‍. എങ്കിലും ആ കാലത്തിനു വളരെ പ്രാബല്യം ഉണ്ടായിട്ടുണ്ട് ,ശക്തിയുണ്ടായിട്ടുണ്ട്.അതുകൊണ്ട് ഈ മദര്‍ ഗ്ഗോഡസ്സ്സിനെ, ശാക്തേയമായ ഈ ദേവതകളെ നാടുവാഴികള്‍ അവരുടെ പരദേവതയായിട്ട്-അവരുടെ സ്വരൂപ ദേവത -സ്വരൂപം എന്നു പറഞ്ഞാല്‍ കിങ്ഡം- രാജവംശം ആണ്.അതിന്റെ ഒരു ഒതോറിറ്റിയായിട്ടുള്ള ദേവതയായിട്ടാണ്- രക്ഷിക്കേണ്ട ആള്‍- ഇപ്പോള്‍ ചീറക്കലാണെങ്കില്‍, ചിറക്കല്‍ തമ്പുരാക്കന്മാര്‍, മാടായിക്കാവില്‍ അച്ചിയെ, കളരിവാതുക്കല്‍ ഭഗവതിയെ ഒക്കെയാണ് ഇതാക്കുക.അതുപോലെ കുറുമ്പനാട്ടു തമ്പുരാന് വേട്ടക്കരുമകനെയാണ്. സ്ത്രീ വേണമെന്നില്ല പുരുഷ ദേവതയും അവര്‍ അംഗീകരിച്ച്ട്ടുണ്ട്.ഇങ്ങനെ ഓരോ നാടുവാഴികളും അവരുടെ മേധാവിത്വമുള്ള- ശക്തിയുള്ള ദൈവങ്ങളെ അവരുടെ സ്വരൂപ ദേവതകളായി അംഗീകരിച്ചിട്ടുണ്ട്.

വിക്കിപ്രവര്‍ത്തകന്‍ :ഏത് പ്രദേശത്താണു പ്രധാനമായിട്ടും തെയ്യം കെട്ടിയാടിക്കുന്നത്?

വിഷ്ണുനമ്പൂതിരി: ഈ തെയ്യം എന്നു പറഞ്ഞാല്‍ ഇതിന്റെ ഉല്പത്തിയെക്കുറിച്ച് എനിക്ക് തോന്നുന്നത് ഇത് തെക്കുന്നും വടക്കുന്നു ഒക്കെ ഈ സംസ്കാരം ഇവിടെ ഉറഞ്ഞുകൂടിയിട്ടുണ്ട്. അതിപ്പം ഏകദേശം കോലത്ത്നാട് എന്നു പറഞ്ഞില്ലെ- കോലത്ത്നാട്ടിലാണു അതിന്റെ അവികലമായ- കളങ്കരഹിതമായ രൂപം കാണുന്നത്.വടക്കോട്ട് പോകുംതോറും, തുളുനാട് അങ്ങോട്ട് കര്‍ണാടകത്തിലുണ്ട് പൂതാരാധനയാണ്..പൂതാരാധനയുടെ പേരിവിടെ മാറുന്നു. ഇവിടെ അതിന്റെ ചെറിയ അംശം അലകളിവിടെ വരുന്നുണ്ട്.തെക്കുന്നുള്ള ദേവതകള്‍ വരുന്നുണ്ടിവിടെ.വേട്ടക്കരുമകനും ഒക്കെ അങ്ങിനെയുള്ള കുറേ ദൈവങ്ങള്‍- തെക്കുള്ള ദേവതകള്‍ വരുന്നുണ്ട്.കോഴിക്കോടിനപ്പുറമുള്ള ദേവതകള്‍ വരെ തെയ്യാട്ടത്തില്‍ വരുന്നുണ്ട്. അപ്പോള്‍ അങ്ങുനിന്നും ഇങ്ങുനിന്നും ഒക്കെ വന്നിട്ടുള്ള സംസ്കാരത്തിന്റെ ഒരു ലയനാവസ്ഥ് ഈ തെയ്യത്തില്‍ കാണുന്നുണ്ട് എന്നതാണു. പിന്നെ ഈ ബ്രമിണ്‍സിന്റെ മൈഗ്രേഷന്‍ ഉണ്ടായിട്ടുണ്ടിവിടെ, തുളുനാട്ടില്‍ നിന്നും. പണ്ട് കോലത്തിരി തമ്പുരാക്കന്മാര്‍ തുളുനാട്ടില്‍ നിന്നു രണ്ട് സംഘം -സാഗരം ,സമുദ്രം എന്ന പേരുള്ള രണ്ട് സംഘങ്ങളെ മുന്നൂറ്റി ചില്വാനം കുടുംബങ്ങളെ രണ്ടു പ്രാവശ്യമായിട്ട് ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. അവരുടെ ഒന്നിച്ച് തന്നെ അവര്‍ ആരാധിക്കുന്ന ദൈവങ്ങളും ഇങ്ങോട്ടു വന്നു.അവര്‍ അവരുടെ ആ തെയ്യം കെട്ടുന്ന സമുദായങ്ങളും വന്നു.തുളുവേലന്‍, കോപ്പാളന്‍ തുടങ്ങിയവ. ഇങ്ങിനെയുള്ള കുറെ ദൈവങ്ങളും വന്നു.അതുകൊണ്ട് ആ ദേവതകളുടെ പേരിനു വരുമ്പള് അവര്‍ ആ പേരു കൂട്ടിപറയും.കുണ്ടോറ ചാമുണ്ഡി,കുണ്ടോറ എന്നു പറയുന്നത് അങ്ങുള്ള ഒന്നാണ്.കവിടിയങ്കാണത്ത് രക്തേശ്വരി- കവിടിയങ്കാണം എന്നൌ പറ്യുന്നത് തുളുനാട്ടില്‍ മൂകാംബിക്ക് പോകുന്നതിനടുത്തുള്ള സ്ഥലമാണ്.ഇങ്ങനെ ആ ദേശത്തിന്റെ പേരോടുകൂടി ഇവിടെ തെയ്യങ്ങള്‍ വ്യവഹരിക്കുന്നുണ്ട്.ഇതൊക്കെ അമ്മ ദൈവം എന്നതു തന്നെ രാജാവിന്റെ ആകുമ്പോള്‍തന്നെ അത് ഗ്രാമ ദേവതയുമാണ്.ഇവിടെ തെയ്യാട്ടത്തില്‍ ഗ്രാമദേവതാ സങ്കല്‍‌പ്പം വളരെ പ്രധാനമാണ്.പല സ്ഥലത്തിലും പ്രത്യേകിച്ച് ഓരോ ഗ്രാമത്തില്‍ മിനിമം ഒരു ദേവതയുണ്ടാകും.ഒരു അമ്മ ദൈവമുണ്ടാകും. ആ അമ്മ ദൈവം പ്രബലമായിറ്രിക്കും അവിടെ, മറ്റു ദേവതകള്‍ ഉണ്ടെങ്കിലും.ഒരു ഗ്രാമത്തിന് ഒരു ദേവതയുണ്ടാകും.അമ്മദൈവം തന്നെ ഗ്രാമ ദേവതാ സങ്കല്‍‌പ്പമായി മാറുന്നു. ഈ ദേവത തന്നെ ചിലപ്പോള്‍ ഗൃഹത്തിലേക്ക് വരും ഹൌസോള്‍ഡ് ഡൈറ്റിയായി മാറും, ഗൃഹ ദേവതയായിട്ടു മാറും.ചിലപ്പോള്‍ മാറിമാറി വരാം ,ചിലപ്പോള്‍ ഒരേ ദേവതതന്നെ വരാം.തിരുവങ്ങാട്ടു ഭഗവതി, മാടായിക്കാവിലച്ചി അത് രാജവംശത്തിന്റെ ദേവതയാണെങ്കിലും അത് ചില സ്ഥലത്തെത്തുമ്പോള്‍ അറത്തില്‍ എത്തുമ്പോള്‍ അറത്തില്‍ ഭഗവതിയായി.അതേ ദേവത പ്രാദേശിക ഗ്രാമ ദേവതയായി ,വില്ലേജ് ഗോഡസ്സായി.അത് ഒരു വീട്ടിലേക്ക് ഭവനത്തിലേക്ക് വരുമ്പോള്‍ അത് അവിട തറവാട്ട് ദേവത - പരദേവതയാകുന്നു.ഇങ്നിനെയാണ് അതിനെ ഒരു രീതി വരുന്നത്.ഇതാണൂ പ്രധാനമായ ഒരു ആരാധനാ രീതി.ശൈവാംസമായിട്ടുള്ള പഞ്ചമൂര്‍ത്തി സങ്കല്‍‌പ്പം. പ്രധാനപ്പെട്ട ശൈവാംശമായ അഞ്ചു ദേവതകള്‍.അത് മന്ത്രവാദികള്‍ ഈ ദേവതകളെ കൂടുതല്‍ ആരാധിക്കുന്നു,,ആഭിചാരത്തിനു സഹായിക്കുന്ന ദേവതകളായി.ഇവര്‍ ആഭിചാര മൂര്‍ത്തികളല്ല.മന്ത്രവാദികള്‍ക്ക് ഒരു പിന്‍ബലം ഉണ്ടാക്കുന്ന ദേവതകള്‍- കുട്ടിചാത്തന്‍,ഭൈരവന്‍,പൊട്ടന്‍,ഗുളികന്‍,ഉച്ചിട്ട ഇങ്ങനെയുള്ള അഞ്ചു ദേവതകള്‍.

വിക്കിപ്രവര്‍ത്തകന്‍ :രോഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള തെയ്യങ്ങള്‍...

വിഷ്ണുനമ്പൂതിരി : അത് വേറെയുണ്ട്.രോഗ ദേവതകള്‍ വേറെയുണ്ട്.വസൂരിക്കൊക്കെ പ്രത്യേകം മസൂരിമാല എന്നൊല്ലെയുള്ള തെയ്യങ്ങള്‍. ചില വസൂരി ദേവതകളെ തെയ്യം കെട്ടിയാടിക്കാറില്ല.ഖണ്ഡാകര്‍ണന്‍ എന്ന ഒരു വസൂരിയുടെ ദേവതയുണ്ട്.ഭീകരമായ പന്തമൊക്കെ വച്ചിട്ടുള്ള തെയ്യം.അത് കെട്ടിയാടാറുണ്ട്. ഇങ്ങനെ മറ്റു രോഗമായിട്ടു ബന്ധപ്പെട്ട-ഉദാഹരണത്തിനു ചൊറിഞ്ഞു പൊന്തുന്ന- അലര്‍ജിക്ക് ദൈവമുണ്ട്.

വിക്കിപ്രവര്‍ത്തകന്‍ :തെയ്യത്തിന്റെ ഒരു പഴക്കം എത്രതൊട്ടിട്ടായിരിക്കാം? ഏറ്റവും പുതിയ തെയ്യങ്ങള്‍ വരെയുള്ള കാലഗണന..

വിഷ്ണുനമ്പൂതിരി :തെയ്യത്തിന്റെ ഉല്‍ഭവംവളരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണെന്നാണു എനിക്ക് തോന്നുന്നത്.പക്ഷെ ഇന്നു കാണുന്ന രൂപങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

വിക്കിപ്രവര്‍ത്തകന്‍ : ഏറ്റവും പുതിയ തെയ്യം എത്ര കാലം വരെ പഴക്കമുള്ളവയുണ്ട് ?

വിഷ്ണുനമ്പൂതിരി :ഒരു പത്തോ അറുപത് കൊല്ലം മുമ്പ്ള്ള തെയ്യങ്ങള്‍ ഉണ്ടല്ലോ? മരിച്ചവരൊക്കെ വരുന്നുണ്ടല്ലോ.ചിലതൊക്കെ ഇല്ലാതായിട്ടുണ്ട്.ഏതായാലും ഒരു നൂറുകൊല്ലം ഒക്കെ മുമ്പുള്ള തെയ്യങ്ങല്‍ സാദ്യതയുണ്ട് .ഒന്നാമത് ഈ കാരണവര്‍ തെയ്യങ്ങള്‍. അതു കൊണ്ട് നമുക്ക് എത്ര തെയ്യമുണ്ട് എന്നു എണ്ണത്തില്‍ പറയാന്‍ പറ്റില്ല.ഇതിങ്ങനെ ഓരോ കുടുംബത്തിനും മാറി മാറി വരുന്നത് കൊണ്ട് ഇത്ര തെയ്യമുണ്ട് എന്ന് പറയാന്‍ പറ്റില്ല. മറ്റുള്ള തെയ്യങ്ങളൊക്കെ പറയാം.പിന്നെ കുറേ കാലഹരണപ്പെട്ടുപോയിട്ടുണ്ട്.മുമ്പ് കാലത്ത് സ്ത്രീകള്‍ക്ക് ഗര്‍ഭമുണ്ടാകാതിരിക്കുകയോ ഗര്‍ഭം അലസിപ്പോകുകയോ ചെയ്താല്‍ ദുര്‍ദ്ദേവതകളെ കെട്ടിയാടിക്കും.അത് തെയ്യത്തിന്റെ ഭാഗമാണ്.മന്ത്രവാദപരമാണെങ്കിലും അതിലും ഈ ദേവതകളൊക്കെ യക്ഷന്‍, യക്ഷി,ഗുളികന്‍ എന്നൊക്കെ പറഞ്ഞുള്ള ദേവതകളെയൊക്കെ കൊണ്ടാടും.അതിപ്പോള്‍ ഇന്ന് കാലഹരണപ്പെട്ടിരിക്കയാണ്.ഇന്നിപ്പോള്‍ അതിന്റെ ആവശ്യമില്ലാത്ത്തുകൊണ്ട്.അപ്പോള്‍ അത്തരം ദേവതകളെ ഇന്നിപ്പ്പ്പോല്‍ അധികം രംഗത്ത് വരുന്നില്ല.

വിക്കിപ്രവര്‍ത്തകന്‍ :സാധാരണയുള്ള തെയ്യങ്ങളുടെ മുഖത്തെഴുത്ത് ,മുടി, അലങ്കാരങ്ങള്‍, തുടങ്ങിയവയില്‍ നിന്നും വ്യത്യസ്ഥമായ തെയ്യങ്ങള്‍ ഉണ്ടോ?

വിഷ്ണുനമ്പൂതിരി :ഉണ്ട് തീര്‍ച്ചയായും ഉണ്ട്. ഈ മുടിയുടെ കാര്യം പറഞ്ഞാല്‍ എനിക്ക് തോന്നുന്നു ഈ കഥകളി റ്ടൈപ്പ്സ് ഇല്ലെ, പച്ച താടി, ചുവന്ന താടി വെള്ള താടി, മിനുക്കി വേഷങ്ങള്‍,എന്നിങ്ങനെയുള്ള ടൈപ്പ്സ് ഉണ്ടല്ലോ .അങ്ങിനെ തെയ്യത്തിലും ടൈപ്പ്സ് ആക്കി മാറ്റാം എന്നാണു തോന്നുന്നത്.വീരന്‍ തെയ്യങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക ഘടനയാണ്.കുറേ വീരന്മാരുണ്ട്, ആ വീരന്മാരുടെയെല്ലാം പുറപ്പാട് ഏറെക്കുറെ ഒന്നാണ്. ചിറകുടുപ്പ് എന്നു പ്രത്യേക തരത്തിലുള്ള വേഷ സംവിധാനമാണ്.അതുപോലെ ഒരു പ്രത്യേക തരത്തിലുള്ള മുഖത്തെഴുത്ത്.പൂക്കട്ടിമുടി എന്നു പറയുന്ന പ്രത്യേക തരത്തിലുള്ള മുടി.ഇതെല്ലാം അതിന്റെ ഒരു ഘടനയാണ്.ഇപ്പോള്‍ അമ്മ ദൈവം എന്നുപറയുമ്പോള്‍ മിക്കവാറും മനസ്സില്‍ വരിക വലിയ മുടിയാണ്. ചില സ്ഥലങ്ങളില്‍ പറ്റാത്ത സ്ഥലങ്ങളില്‍ മുടി വ്യത്യാസമുണ്ട്.ഇങ്ങനെ ഗ്രാമദേവതകള്‍ മിക്കവാറും വട്ടമുടി ഒക്കെയായിട്ടുള്ളവയാണ്.

വിക്കിപ്രവര്‍ത്തകന്‍ :ഇതില്‍, ഈ മുഖത്തെഴുത്തിന്‌ കടും വര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നതിന്റെ കാരണത്തെപറ്റി എന്തെങ്കിലും...?

വിഷ്ണുനമ്പൂതിരി : ഉണ്ട്, അതില്‍ കടും വര്‍ണങ്ങള്‍ മാത്രമല്ല, മുഖത്തെഴുതുന്നതിന്‌ സാമാന്യമായിട്ടൊരു കളറിടും, അതിന്റെ മേലെയാണ്‌ രണ്ടാമത്തെ വര്‍ണ്ണമിടുക. കടും വര്‍ണ്ണം - ചുവപ്പ് വര്‍ണ്ണം - ഉണ്ട്, പക്ഷേ, അതുകൂടാതെ എല്ലാ വര്‍ണ്ണങ്ങള്‍ക്കും ഇതില്‍ പ്രാതിനിദ്യമുണ്ട്.

വിക്കിപ്രവര്‍ത്തകന്‍ : കറുപ്പ് അല്ലേ?

വിഷ്ണുനമ്പൂതിരി : അതേ, മുഖത്തെഴുത്ത് എന്നു പറയുമ്പോള്‍ കണ്ണെഴുത്തും അതില്‍ വന്നുവല്ലോ, പുരികം അവര്‍ ഷേവ് ചെയ്യും. കോലക്കാര്‍ക്ക് സ്വതവേ ഉള്ള പുരികം പോരാ. അതുകൊണ്ട് കണ്ണിന്റെ രോമമൊക്കെ എടുത്തു കളഞ്ഞ് അവര്‍ വലരെ മനോഹരമായിട്ട് കണ്മഷി കൊണ്ടിടും. അതുകൊണ്ട് അവിടെ കറുപ്പുനിറം എന്തായാലും വരുന്നുണ്ട്, കൂടാതെ മറ്റു കളറുകളും വരുന്നുണ്ട്. കൂടാതെ മറ്റുള്ള ചായില്യം പോലുള്ള കളറുകളും, ചോപ്പ് മാത്രമല്ല, മഞ്ഞ, പച്ച... പിന്നെ മേലെഴുത്തുണ്ട്... അതിന്‌ അരിച്ചാന്ത് പോലുള്ള പലതരത്തിലുള്ള കളറുകള്‍ ഉപയൊഗിക്കും. അരിച്ചാന്ത് മാത്രമല്ല, പച്ചയും ഉണ്ട്. ഊര്‍പ്പഴശ്ശി, വേട്ടയ്ക്കൊരുമകന്‍ പോലുള്ളവയ്ക്കൊക്കെ ചോപ്പ്, പച്ച തുടങ്ങിയ വര്‍ണങ്ങള്‍ ഒക്കെ ഉപയോഗിക്കുന്നുണ്ട്. മഞ്ഞയും വെള്ളയും കൂട്ടിച്ചേര്‍ത്തിട്ട് വെള്ളാട്ടം പോലുള്ള തെയ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്..

വിക്കിപ്രവര്‍ത്തകന്‍ : കേരളത്തിന്റെ പൊതുസംസകാരത്തില്‍ നിന്നും ഭിന്നമായി, വടക്കന്‍ മലബാറിനു മാത്രമായിട്ട് തെയ്യം എന്ന ഒരു അനുഷ്ഠാന കലാരൂപം വരാനുള്ള ചരിത്രപരമായിട്ടോ സാംസ്‌കാരികപരമായിട്ടോ ഉള്ള കാരണങ്ങള്‍ വല്ലതും ഉണ്ടാവുമോ?

വിഷ്ണുനമ്പൂതിരി : കാരണം എന്നുവെച്ചാല്‍, അത് ഓരോ പ്രദേശത്തിനും പ്രദേശത്തിന്റെ ഒരു ഐഡന്റിറ്റി ഉണ്ട്. ഉദാഹരണത്തിന് പടയണി, പടയണി തെക്കേ അറ്റത്ത്, ദക്ഷിണതിരുവിതാംകൂറുമായി ബന്ധപ്പെട്ടതാണ്. അതിപ്പോള്‍ എന്തുകൊണ്ട് ഇങ്ങോട്ട് വരുന്നില്ല എന്നു ചോദിച്ചാല്‍ - അത് പറ്റില്ല, അങ്ങനെയാണ്. കാരണം അത് ഓരോ പ്രദേശത്തും അതിവസിക്കുന്ന ജനങ്ങളുമായിട്ട് ഇഴുകിച്ചേര്‍ന്നതാണ്. ഇതിനൊരു ഗോത്രസ്വഭാവം ഉണ്ട്. അവിടെ അതിവസിക്കുന്ന ജനങ്ങളുടെ ജീവിതം തന്നെയാണത്. കേരളത്തില്‍ ആദ്യകാലത്ത് ജനങ്ങള്‍ ഉണ്ടായിട്ടില്ലാ എന്നാ പറയുന്നത്. പിന്നീടെത്തിപ്പെട്ടവരാണ്. ഉത്തരകേരളത്തിന്റെ ഒരു പ്രത്യേക സംസ്കാരമുണ്ട്. പറയുമ്പോള്‍ അതേക്കുറിച്ച് ഒത്തിരി പറയാനുണ്ട്... ഇപ്പോള്‍ ഉത്തരകേരളത്തിന് കണ്ണകിയുടെ സംസ്‌കാരം കുറവാണ്. ചിലപ്പതികാരകഥ പാലക്കാട് കടന്നിട്ട് തെക്കോട്ടാണു പോകുന്നത്. ആ മിത്തിന്റെ സ്വാധീനം പാലക്കാട് കുറേയേറെ ഉണ്ട്. ഇങ്ങോട്ടില്ല എന്നു പറയുന്നില്ല; പക്ഷേ തിരുവിതാംകൂറിലേക്കാണു കൂടുതലും പോകുന്നത്. അതുപോലെ ഈ മൈഗ്രേഷന്‍ - ജനങ്ങളുടെ ഈ കടന്നുവരുന്ന സംവിധാനമുണ്ടല്ലോ അതിലൂടെ, ഈ കലയുമായി ബന്ധപ്പെട്ട കുറേ ആളുകള്‍ ഇങ്ങോട്ട് വന്ന് ഇവിടെ താവലം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവിടെ ആ അവതരണങ്ങള്‍ക്കൊക്കെ പ്രാബല്യമുണ്ടായി. പിന്നെ ഇവിടെയുള്ള ജനങ്ങള്‍ അതില്‍ സഹകരിച്ചു; ഇവുടുത്തെ നാടുവാഴികള്‍ അതിനെ പ്രോത്സാഹിപ്പിച്ചു; പിന്നെ അവിടുന്നും ഇവിടുന്നും ഒക്കെ ഉള്ള സംസ്‌കാരങ്ങള്‍ ഇതില്‍ ലയിച്ചു ചേര്‍ന്നു. ഇതെല്ലാം ചേര്‍ന്നുകൊണ്ടാണ് ഈ തെയ്യം രൂപം കൊള്ളുന്നത് - ഏതെങ്കിലും ഒരു കാരണം ഒന്നും പറഞ്ഞാല്‍ പോരാ. ഒരു പ്രത്യേകരീതിയില്‍ ജനങ്ങള്‍ അതിവസിക്കുന്നു; ആ ജനങ്ങളുടെ പ്രോത്സാഹനം കിട്ടുന്നു ജനങ്ങലില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും. പിന്നെ അതിനു യോജിച്ച ദേവതകളുടെ വരവുണ്ടാവുന്നു. തെക്കുനിന്നും വടക്കുനിന്നുമൊക്കെ ദേവതകള്‍ പുതിയതായി വന്ന് ഇതില്‍ ലയച്ച് ചേരുന്നു. അങ്ങനെ ഈ പ്രപഞ്ചം - തെയ്യത്തിന്റെ പ്രപഞ്ചം ഒരു പാഠമാവുന്നു. അതാണ്. അതിനനുസരിച്ചുള്ള സങ്കല്‍പങ്ങല്‍... അതൊക്കെയാണ്.

വിക്കിപ്രവര്‍ത്തകന്‍ : അതുപോലെ താഴ്‌ന്ന ജാതിയില്‍ പെട്ടവരാണല്ലോ തെയ്യം കെട്ടുന്നത്, തെയ്യമാവുന്നതോടെ ജാതീയമായ ആ ഉച്ചനീചത്വം മാറുന്നൊരു അവസ്ഥ ഉണ്ടാവുന്നുണ്ടല്ലോ ഇവിടെ..

വിഷ്ണുനമ്പൂതിരി : അതേ, എന്തേന്നു ചോദിച്ചാല്‍, ഇവിടെ ദൈവമായി മാറുകരാണൊരാള്‍ ചെയ്യുന്നത്.ഇവിടെയുള്ള ജനങ്ങളുടെ ജീവിതം മനസ്സിലാക്കുമ്പോള്‍, മറ്റുള്ള അനുഷ്ഠാനകലാരൂപങ്ങള്‍ പോലെയല്ല തെയ്യം എന്നു കാണാനാവും, അതില്‍ നിന്നും വ്യത്യാസമുണ്ട് തെയ്യത്തിന്. ഒരു തെയ്യം പുറപ്പെട്ടാല്‍, ഒരു മലയനോ വണ്ണാനോ ഒരു കോപ്പാളനോ തെയ്യം കെട്ടി വന്നാല്‍ അവന്‍ പിന്നെ ആ ജാതിയില്‍ പെട്ടാവന്‍ അല്ല. അവന്‍ ദൈവമായി മാറി. ഉദാഹരണത്തിന് മുത്തപ്പന്‍ തയ്യം പുറപ്പെട്ടാല്‍ വണ്ണാന്‍ മുത്തപ്പനായി മാറി! സംസാരിക്കുന്ന ഒരു ദൈവമായി മാറി - ഉദയഭാനു ഒരു ലേഖനം എഴുതിയിട്ടുണ്ടായിരുന്നു - സംസാരിക്കുന്ന ദൈവം. ആ സമയത്ത് ബാക്കിയുള്ള ബന്ധങ്ങളൊക്കെ മറക്കുകയാണ് - ഇതു കെട്ടിയഴിച്ചാല്‍ പോയി!

വിക്കിപ്രവര്‍ത്തകന്‍ : അതുപോലെ ഈ നീലിയാര്‍ ഭഗവതി പോലുള്ള തെയ്യങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ എന്തൊക്കെയാണ്?

വിഷ്ണുനമ്പൂതിരി : നീലിയാര്‍ ഭഗവതി എന്ന തെയ്യത്തിന് കാര്യമായ തോറ്റങ്ങളൊന്നും ഞാന്‍ പാടികേട്ടിട്ടില്ല. എന്നാല്‍ പലസ്ഥലത്തും ഉണ്ട്. ഞാന്‍ രണ്ടുമൂന്ന് സ്ഥലത്ത് അതുമായി ബന്ധപ്പെട്ടിട്ടുണ്ട്. വണ്ണാന്‍മാരണത് കെട്ടിവരുന്നത്. ഈ തെയ്യത്തെ പറ്റി ഗ്രാമീണമായ പല കഥകളും പരഞ്ഞുകേള്‍ക്കുന്നുണ്ട്. പക്ഷേ, അതില്‍ പാടുന്ന പാട്ടുകളില്‍ അടിസ്ഥാനപരമായിട്ട് ഈ കഥകളൊന്നും വരുന്നില്ല. ഒരു ശക്തിദൈവം എന്ന അര്‍ത്ഥത്തില്‍ കവിഞ്ഞ് വേറൊന്നും തന്നെ അതിന്റെ പാട്ടില്‍ നിന്നും കിട്ടുന്നില്ല. പക്ഷേ, പുറമേ പറഞ്ഞു വരുന്നത് ത്യാഗദേവതായാനെന്നുള്ള കഥയാണ്. ഭരണാധികാരികളുടെ മര്‍ദ്ധനമേറ്റിട്ട് ആത്മത്യാഗം ചെയ്യേണ്ടിവന്ന ഒരു താഴ്‌ന്നജാതിക്കാരിയായ ഒരു സ്ത്രീയുടെ പ്രതിരൂപമാണെന്നൊക്കെ പറയപ്പെടുന്നു. പക്ഷേ, അതിനൊന്നും തെളിവുകള്‍ പാട്ടുകളായിട്ട് എന്റെ ദൃഷ്ടിയില്‍ പെട്ടിട്ടില്ല. ചിലപ്പോള്‍ ഉണ്ടായിരിക്കാം.

വിക്കിപ്രവര്‍ത്തകന്‍ : നീലിയാര്‍ ഭഗവതിയുടെ തല്യ്യം സാധാരണയായിട്ട് അറിയപ്പെടുന്നത് ഏതൊക്കെ സ്ഥലങ്ങലിലാണ്?

വിഷ്ണുനമ്പൂതിരി : മാതമംഗലും ഉണ്ട്, ഇവിടെ വലപട്ടണത്തിന് അടുത്തുണ്ട്... രണ്ടുമൂന്നുസ്ഥലത്തേ ഉള്ളൂ.

വിക്കിപ്രവര്‍ത്തകന്‍ : അതിനുപയോഗിക്കുന്ന വാദ്യത്തെ കുറിച്ചെന്തെങ്കിലും?

വിഷ്ണുനമ്പൂതിരി : ചെണ്ടയാണു പ്രധാന വാദ്യം. വണ്ണാന്മാര്‍ കെട്ടുന്ന തെയ്യമല്ലേ, ചണ്ടയാണു പ്രധാന വാദ്യം

വിക്കിപ്രവര്‍ത്തകന്‍ : പ്രത്യേകിച്ച് സമയനിഷ്ഠ വല്ലതും ഇതിനുണ്ടോ? സായംസന്ധ്യ എന്നോ മറ്റോ?

വിഷ്ണുനമ്പൂതിരി : അതൊന്നും ഇല്ല. സാധാരനതെയ്യങ്ങള്‍ക്കുള്ള നിഷ്ഠകളല്ലാതെ ഇതിനുമാത്രമായി ഒന്നും കേട്ടിട്ടില്ല. സാധാരണ തെയ്യങ്ങല്‍ക്കുള്ള ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്നൊക്കെയുള്ള ക്രമത്തില്‍ തന്നെയാണു വരുന്നത്. ചില തെയ്യങ്ങള്‍ക്ക് സമയനിഷ്ഠ ഉണ്ട്. ചിലതൊക്കെ മദ്ധ്യാഹ്നത്തില്‍ ഉറഞ്ഞു തുള്ളുന്നതാണ്. ഈ ഭഗവതിക്ക് അങ്ങനെ ഉണ്ടെന്നു തോന്നുന്നില്ല. ഗുളികന്റെ തെയ്യമെല്ലാം മദ്ധ്യാഹ്നത്തിലാണ്. ചില ഭീകരമായ തെയ്യങ്ങള്‍ - പന്തം വെച്ചാടുന്ന വലിയ തെയ്യങ്ങള്‍ - പ്രഭാതത്തിലാണ്. ഒരു അഞ്ചുമണിക്കൊക്കെ ആയിരിക്കും. നല്ല തണുപ്പുകിട്ടുമല്ലോ, പ്രകൃതിയുമായി ബന്ധപ്പെട്ടാണു വരിക. ഭീകരമായിട്ടുള്ള ചില തെയ്യങ്ങള്‍ രൗദ്രദേവതകള്‍ - അര്‍ദ്ധരാത്രിക്കാണ്. ഇങ്ങനെ സമയവും കലകളും തമ്മില്‍ നല്ല ബന്ധമുണ്ട്. അത് തമിഴ് വ്യാകരണഗ്രന്ഥമായ തൊല്‍കാപ്പിയം എഴുതിയപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട് - തൊല്‍കാപ്പിയം ആണു നമ്മുടെ ആധികാരികമായ പ്രമാണഗ്രന്ഥം. കലകളും മനുഷ്യജീവിതവും സമയവുമൊക്കെയായിട്ട് നല്ല ബന്ധമുണ്ട് എന്നുള്ളതാണ്. ഇപ്പോള്‍ സന്ധ്യയാവുമ്പോള്‍ എവിടെ പോയാലും വീട്ടിലെത്തണം എന്നുള്ള ഒരു ഗൃഹാതുരത്വമുണ്ടാവുമല്ലോ, അതു സമയത്തിന്റെ ഒരു പ്രത്യേകതയാണ്.

വിക്കിപ്രവര്‍ത്തകന്‍ : തെയ്യത്തെ പറ്റി ഇനി പൊതുവായിട്ടെന്തെങ്കിലും...?

വിഷ്ണുനമ്പൂതിരി : തെയ്യത്തെ പറ്റിപ്പററ്റുമ്പോള്‍ കഥയെന്നു പറയരുത്. പലയാളുകളും കഥ, കഥ എന്നു പറയാറുണ്ട്. ഒരിക്കലും അങ്ങനെ പറയരുത്. നമ്മളിപ്പോള്‍ ഒരു കഥ എന്നു പറയുമ്പോള്‍ അതില്‍ വിശ്വാസം ഇല്ല; വിശ്വാസമാണു പ്രധാനം. ഇത് മിത്ത് - പുരാവൃത്തം എന്നു പറയണം. എന്താണെന്നു വെച്ചാല്‍, ഈ മിത്ത് എന്നു പറഞ്ഞാല്‍ വിശ്വാസാധിഷ്ഠിതമായ ഒരു ആഖ്യാനം എന്നുവേണം പറയാന്‍; ഒരു സ്റ്റോറി എന്നു പറയാന്‍ പാടില്ല. ഒരു നറേഷന്‍ എന്നു മാത്രമേ ഈ തെയ്യങ്ങളുടെ കാര്യത്തില്‍ പറയാന്‍ പറ്റുകയുള്ളൂ. ഇപ്പോള്‍ നീലിയാര്‍ ഭഗവതിയുടെ കഥ എന്നു പറയാന്‍ പാടില്ല; മിത്ത് എന്നു പറയണം അതിനെ. അത് അലൗകീകമാണ് - ഇന്നത്തെ അവസ്ഥയില്‍ നമുക്കത് വിശ്വസിക്കാന്‍ പറ്റിയില്ല എന്നു വരും. അലൗകീകമായ പരിവേഷമുള്ള ഒരു പ്രത്യേക നറേഷനെയാണ് അല്ലെങ്കില്‍ ആഖ്യാനത്തിനെയാണ് മിത്ത് എന്നു പറയുന്നത്. അതാണു തെയ്യങ്ങല്‍ക്കെല്ലാം ഉള്ളത്. ഒരു വലിയ പ്രപഞ്ചമല്ലേ ഇത്!! ദൈവങ്ങളുടെ ഉത്ഭവം മാത്രം എടുത്താല്‍ മതി. ചിലത് വെള്ളത്തില്‍ നിന്നാണ്; ചിലത് രക്തത്തില്‍ നിന്നാണ്; ചിലത് അഗ്നിയില്‍ നിന്നാണ്; ചിലത് കടലില്‍ നിന്നാണ്; ചിലത് പാല്‍ക്കടലില്‍ നിന്നാണ്; ചിലത് ചൂണ്ടന്‍ വിരലില്‍ (തള്ളവിരല്‍) നിന്നാണ്; ചിലത് ചെവിയില്‍ നിന്നാണ് ഇതൊക്കെ ഉത്ഭവം. ഉത്ഭവസ്ഥാനം തന്നെ വ്യത്യസ്തമാണ്. ഇങ്ങനെ ഓരോന്നും. ശരിക്കും അലൗകീകമായൊരു പ്രപഞ്ചമാണു നമുക്ക് കിട്ടുന്നത്.

വിക്കിപ്രവര്‍ത്തകന്‍ : അതായത് ഈ കഥകളെ യുക്തി കൊണ്ട് അളക്കാതെ, ഒരു സംസ്‌കാരത്തിന്റെ ഭാഗമായി കാണണം അല്ലേ?

വിഷ്ണുനമ്പൂതിരി : അതേ, സംസ്‌കാരത്തിന്റെ ഉപലബ്ധിയാണല്ലോ മിത്ത് എന്നു പറയുന്നത്. മിത്ത് ഇപ്പോള്‍ നമുക്ക് എല്ലാവര്‍ക്കും വേണം. കവികള്‍ക്ക് മിത്തില്ലാതെ എന്തെങ്കിലും ആവുമോ? നോവലിസ്റ്റുകള്‍ക്ക് ആവുമോ? ചരിത്രകാരന്മാര്‍ക്കു വരെ മിത്ത് വേണം. ഓറല്‍ ഹിസ്റ്ററി എന്നു പറയാറില്ലേ, പണ്ടുള്ള തൊപ്പിക്കല്ലും ശിലാശാസനങ്ങളും നോക്കി ചരിത്രം എഴുതുന്ന മാതൃക മാറിക്കഴിഞ്ഞു, ഇന്നിപ്പോള്‍ മനുഷ്യരുടെ ജീവിതം നോക്കിയിട്ട്, മനുഷ്യരുടെ ചുണ്ടില്‍ നിന്നും എന്തു വീഴുന്നുവോ അതു ചരിത്രമായിട്ട് കണക്കാക്കുന്നു. അപ്പോള്‍ ഈ പഴയ പാട്ടുകളൊക്കെ തന്നെ - അതിന്റെ പാട്ടുകള്‍, അതിന്റെ മിത്തുകള്‍ ഒക്കെ ചരിത്ര വസ്തുതകള്‍ ആണ്. ഇവിടെയിപ്പോള്‍ ഈ അള്ളടനാടുണ്ടായതിനെ പറ്റി വേട്ടയ്ക്കൊരുമകന്‍, ക്ഷേത്രപാലന്‍, വൈരജാതന്‍ എന്നീ മൂന്നു തെയ്യങ്ങളുടെ തോറ്റം നോക്കിയാല്‍ ഈ അള്ളട നാട് നീലേശ്വരം രാജവംശം എങ്ങനെ ഉണ്ടായത് എന്നു നമുക്കു കിട്ടും. അതിന്റെ ആ പുരാവൃത്തം അതില്‍ ആഖ്യാനം ചെയ്യുന്നുണ്ട്. അപ്പോള്‍ എത്രയോ ചരിത്രപരമായ - പ്രാദേശിക ചരിത്രം - കാര്യങ്ങല്‍ ഒരുപാട് കിട്ടുന്നുണ്ട് ഇതില്‍ നിന്നും. ഇതിപ്പോല്‍ കതിവനൂര്‍ വീരന്‍ തെയ്യത്തിന്റെ ഒക്കെ തോറ്റം നോക്കിയാല്‍ മാങ്ങാട്ടുപറമ്പു മുതല്‍ കുടകുവരെയുള്ള വഴികള്‍ വളരേ ക്ലിയര്‍ ആയിട്ട് രേഖപ്പെടുത്തര്യിരിക്കുന്നു - റോഡൊന്നും ഇല്ലാത്ത കാലത്താണെന്നോര്‍ക്കണം - ജനങ്ങള്‍ക്ക് വഴി അറിയാത്ത കാലത്ത് ആ താവളങ്ങള്‍ ഇങ്ങനെ പറഞ്ഞു പോവുകയാണ്. എത്ര മനോഹരമാണത്! അതുപോലെ മാക്കം ഭഗവതി, ഇവിടെ ഉള്ള ഒരുപാട് പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാക്കം ഭഗവതി എന്നാല്‍ മരുമക്കത്തായ സമ്പ്രദായത്തില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീയാണ്. അവള്‍ക്ക് എന്തെല്ലാം കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു... മരുമക്കത്തായം ദുഷിച്ചതാണ് - ഇതു സമുദായത്തിനു പറ്റില്ല എന്നു തെളിയിക്കുന്ന ഒരു മിത്താണ് - ഇങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് പറയാന്‍...

വിക്കിപ്രവര്‍ത്തകന്‍: അപ്പോള്‍ ഇത്രയും നേരം വടക്കന്‍ കേരളത്തിലെ തെയ്യത്തിന്റെ മിത്ത് എന്താണെന്നും ഇതെങ്ങനെ രൂപപ്പെട്ടുവന്നുവെന്നും തെയ്യമെന്നു പറയുന്നത് വടക്കന്‍ കേരളത്തിന്റെ ജീവിതഭാഗമായി മാറിയതെങ്ങനെയാണെന്നും ഞങ്ങളോട് വിശദീകരിച്ചതിനു നന്ദി...

English Transcript[edit]

Wikipedian: As a part of Wikipedia's Oral Citations project, we are here to record a conversation with Vishnu Nambuthiri, who is a great scholar in Theyyam arts. Because of a power problem (no electricity) it is recorded in low light, and my apologies for that. My name is Vijaykumar, I am a Wikipedia contributor from Kannur. Let me introduce you to Mr Vishnu Namboothiri who is a very famous folklore expert from Kerala. As a person who has done in-depth scholastic studies on Theyyam, and as a folklore scholar, what are your views on this art form - Theyyam?

Vishnu Nambuthiri: Theyyam actually is a form of worship. Idols are worshipped. Paintings, images and other artistic forms are also worshipped. But at its core, Theyyam is a simple belief. People consider Theyyam itself as a God, that is, they believe that God’s spirit enters the Theyyam and therefore, that the Theyyam personifies God. So they believe that they can can see God directly and that they can talk to God.

Wikipedian: How did the word Theyyam come about?

Vishnu Nambuthiri: The word is a deviation of the word for “God/ Devam”.

Wikipedian: Usually, how many varieties of Theyyam are there?

Vishnu Nambuthiri: Theyyam plays and personifies primitive Gods and Gods in legendary belief.The real avatars of Gods are “Shakthi", Amma” (mother goddess). There are different Gods, some with more “Shaivamsham”, others with less "Vishnavsaham”. There are forms of worship of the Bhootas or spirits, Yekshi, Yehshakan, Godesses from the itihasa (history). People with supernatural powers are also worshipped in Theyyam. There is a pattern of hero worship occurring in Theyyam, in a stage of the ritual called Prakaram. People who are worshipped as heroes may have remarkable magical powers or may have extraordinary knowledge in medicine. Sometimes, they worship eternal forces, or ladies who have unusual abilities, or are virgins. In previous times, in contrast to what I have just said, people perform Theyyaattams in memory of their deceased ancestors. Nowadays this is not that popular. This is performed nowadays by people lower in the social hierarchy. These people will perform Theyyattam, personifying the deceased. Of the reasons for performing a Theyyam, a prominent one among them is the mother Goddess or Bhagavathi. It is believed by a dominant community that Amma is God. The rulers believed that the mother Godesses were "Paradevatha"(supreme beings). They were believed to have the authority of the kingdom and in turn, believed to protect their kingdoms.

Wikipedian: In which region is the Theyyam performed mainly?

Vishnu Nambuthiri: The genesis of Theyyam, I think, is a sedimentation of culture from the north as well as the south of Kerala. The pure form of Theyyam is performed in Kolothunadu. Going north from Thulunadu, to Karnataka, it is called “Pootharadhana” there. Here, it is known with a different name. Many Goddeses (devathakal) come from the north, like Vetakarumakan. There are Devathakal (Goddesses) even from Kozhikode. So the Theyyam can be termed a a confluence of cultures from various regions. Many Brahmins also migrated to this place from Thulunad. Kolothiri Thamburakan brought two groups, Sagaram, Samudhram, from Thulunad, to settle here. So the tradition of their worship also came along with them. Indigenous tribes like Thuluvelan, Koppalan, who perform Theyyam were also part of this migration. When we say the name of a Goddess (devthakal), the place that the Goddess belongs to is also appended. Kandora Chamundi, Kavadiyankanath Rakthewsari, are a few examples. Kondora and Kavadiyankanath are the names of the places, Kavadiyankanath is the name of a place in Thulunadu, it is on the way to Mukambika. These are all mother Goddesses. They are the Goddesses of the village (grama devatha) as they belong to the king. Here, in Theyyam, Gramadevatha belief is very prominent. There is a minimum of one devatha (deity) in most of the villages, one mother Goddess. Even though the Goddesses are worshipped in the villages, there is only one Goddess, the mother Goddess, who has the authority. When the Goddess comes to the house she is called as a household deity. The role of the deity can change; for example, Thiruvangattu Bhagavathi is the mother Goddess of the kings, but in some places like Arathil she becomes Arathil Bhagavathi. The same Goddess becomes the village Goddess and when she reaches a house, she becomes the household deity (Tharavadu Devatha). This is the traditional way of worship, Panchamurthy (Pancham=5) belief. There are five Goddesses of Shaivamsham. Black magicians worship these Goddesses as well, since they help in black magic. Kuttychathan, Bhairavan, Pottan, Gulikan and Uchitta are these five goddesses.

Wikipedian: Is there any Theyyam performed to cure disease?

Vishnu Nambuthiri: There are many Theyyam Goddesses who are personified in performance to cure diseases. There are separate Theyyams for instance, for chicken pox, and it is called Masuri Mala. There is a Goddess for chicken pox called Kanda Karnan. They perform this Theyyam holding very big torch lights. There are also Gods for many other diseases, including allergies.

Summary[edit]

Description
മലയാളം: Oral citation for Neeliyar Bhagavathi (Theyyam) Interview 3
Date
Source Own work
Author Aprabhala

Licensing[edit]

I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current19:46, 27 June 201120 min 25 s (14.09 MB)Aprabhala (talk | contribs)

There are no pages that use this file.

Transcode status

Update transcode status
Format Bitrate Download Status Encode time
MP3 127 kbps Completed 04:23, 22 December 2017 21 s

Metadata