File:PeopleAreKnowledge Neeliyar-Bhagavathi (Theyyam) Interview1.ogg

From Wikimedia Commons, the free media repository
Jump to navigation Jump to search

PeopleAreKnowledge_Neeliyar-Bhagavathi_(Theyyam)_Interview1.ogg(Ogg Vorbis sound file, length 9 min 29 s, 107 kbps, file size: 7.27 MB)

Captions

Captions

Add a one-line explanation of what this file represents

Malayalam Transcript[edit]

വിക്കിപ്രവർത്തകൻ: പേരു്, നാട്, ഈ അമ്പലത്തിന്റെ പ്രത്യേകതകൾ ഇതൊക്കെ പറഞ്ഞ് തുടങ്ങിക്കോളൂ

കല്യാണി: എന്റെ പേരു് കല്യാണീന്നാണു്. വീട് ഇതിനു് അടുത്ത് തന്നെയാണു്. ഒഴക്രോം എന്ന സ്ഥലത്ത്

വിക്കിപ്രവർത്തകൻ: കണ്ണൂരിൽ പലതരം തെയ്യങ്ങളില്ലേ? അത് ഏതെല്ലമാണു്, പ്രത്യെകതകൾ എന്തൊക്കെയാണെന്ന് പറയാമോ?

കല്യാണി: അടുത്ത് തന്നെ തെയ്യമുണ്ട്.ഭർത്താവിന്റെ തറവാട്ടില് തെയ്യമുണ്ട്.തൊണ്ടച്ചനുണ്ട് ,ഗുളികന്‍, ഒടിവീരന്‍. അങ്ങനെ എല്ലാ തെയ്യങ്ങളുമുണ്ട്.

വിക്കിപ്രവർത്തകൻ: ഈ കാവില്‍ കൊട്ടിയാടുന്ന തെയ്യമേതാണ്.?

കല്യാണി:നീലിയാർ കോട്ടം എന്നാണിതിനെ പറയുക. ഒറ്റത്തറഎന്നാണു ഇവിടത്തെ തെയ്യത്തെ പറയുക

വിക്കിപ്രവർത്തകൻ: തെയ്യത്തിനെകുറിച്ച് കേട്ട് കേള്‍വിയുള്ള ഐതിഹ്യം ഒന്ന് പറയാമോ?

കല്യാണി: അത് നേരത്തെ പോലീസുകാരന്‍(ഈ കാവിന്റെ ഇപ്പഴത്തെ നടത്തിപ്പുകാരൻ) പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്.

വിക്കിപ്രവർത്തകൻ: സ്ഥലത്തിന്റെ പ്രത്യേകതകളെ കുറിച്ച്

കല്യാണി:മാങ്ങാട്ട് പറമ്പ് എന്നാണ് ഈ സ്ഥലത്തിന്റെ പേര് . കാവിന്റെ പേര് കോട്ടത്ത് എന്നാണ് ഞങ്ങള്‍ അടുത്തുള്ളവര്‍ പറയുക. നീലിയാര്‍ക്കാവ് എന്നാണ് ശരിയായ പേര്.

വിക്കിപ്രവർത്തകൻ: കെട്ടിയാടുന്ന തെയ്യമേതാണ്?

കല്യാണി: കോട്ടത്തമ്മ(നീലീയാര്‍ ഭഗവതി എന്നും വിളിയ്ക്കുന്നു)ഒറ്റത്തറ എന്നും ചിലര്‍ പറയും.

വിക്കിപ്രവർത്തകൻ: കണ്ണൂരില്‍ നിങ്ങള്‍ക്ക് അറിയുന്ന എത്ര തെയ്യങ്ങളാണ് ഉള്ളത്.അറിയുന്ന കുറച്ച് തെയ്യങ്ങളുടെ പേര്?

കല്യാണി :ചാല യിലൊക്കെ ഞാൻ തെയ്യംകാണാൻ പോയിട്ടുണ്ട്. അവിടെ ഒരു പാടെണ്ണമുണ്ട്. മാക്കപോതി,മാക്കത്തിന്റെ രണ്ട് മക്കള്‍,ഗുളികന്‍,ചാമുണ്ടി,അതുപോലെയുള്ള തെയ്യങ്ങള്‍ പലതും ഉണ്ട്.

വിക്കിപ്രവർത്തകൻ: ഈ തെയ്യത്തിന്റെ ഐതിഹ്യം പറയാമോ ?

കല്യാണി: മണത്തണയില്‍ നിന്ന് അമ്മയെ, നമ്പൂരി കൂട്ടിക്കൊണ്ട് വന്നതാണ്.സാധാരണ ആരെങ്കിലും ചോറ് വേണം എന്ന് പറഞ്ഞാല്‍ കുളിച്ചിട്ട് വരണം എന്ന് പറയും.അതനുസരിച്ച് സമ്പൂരി കുളിയ്ക്കാന്‍ പോയി.ആര് പോയാലും അവര്‍ക്ക് കുളിയ്ക്കനുള്ള താളി കൊടുക്കലുണ്ട്.അതുപോലെ നമ്പൂരി പോയപ്പോഴും താളി പിഴിഞ്ഞ് കൊടുത്തു.അപ്പോള്‍ നമ്പൂരി അത് അമ്മ തന്ന അമൃത് ആണെന്ന് പറഞ്ഞ് കുടിച്ചു. അമ്മ എന്ന് വിളിച്ചത് കൊണ്ട് ഭഗവതി ഒന്നുംചെയ്തില്ല.സാധാരണ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കൊന്ന് രക്തം കുടിക്കുകയാണു ചെയ്യുക. അതിനു ശേഷം അമ്മയ്ക്ക് ഇയാളുടെ കൂടെ ഇങ്ങ് വരണം എന്നായി.കുടയിൽ കയറി വന്നു എന്നാണു വിശ്വാസം.കുഞ്ചിറക്കോലുണ്ടാകുമല്ലോ അതും കുടയും ഒരിടത്ത് വെച്ചിട്ടുണ്ട്.ആ കുട പിന്നെ എടുത്തിട്ട് പൊന്തുന്നില്ല എന്നാണു പണ്ടുള്ളവർ പറയുന്നത്.പശുവും പുലിയും ഒന്നിച്ച് മേയില്ലല്ലോ, അത് പൈക്കളെ തിന്നുകയല്ലെ ചെയ്യുക. ശത്രുക്കളല്ലെ.. അവ മേയുന്ന സ്ഥലത്ത് എന്നെ ആക്കണം എന്നാണു പറഞ്ഞത്.ഇവിടെ മാങ്ങാട്ട് പറമ്പിലാണു അങ്ങിനെ കണ്ടത്.അവിടെ ആക്കി.കുറച്ച് ദൂരെ ആ തറയില്ലെ അവിടെയാണു ആക്കിയത്.അതിനു ശേഷം ഇതിനടുത്ത്കൂടി പോകാൻ ആൾക്കാർക്ക് പേടിയായി.അങ്ങിനെ ഇങ്ങോട്ട് കൊണ്ടുവന്ന് ഇവിടെ സ്ഥാനം ആക്കി.

വിക്കിപ്രവർത്തകൻ: തെയ്യത്തിന്റെ വേഷത്തില്‍ എന്തൊക്കെ പ്രത്യേകതയാണ് ഉള്ളത് ?

കല്യാണി: വലിയ മുടിയാണ്. ചുകന്ന ഉടുപ്പ് ..

വിക്കിപ്രവർത്തകൻ: സാധാരണ എന്ത് പ്രീതിയ്ക്ക് വേണ്ടിയാണ് തെയ്യത്തെ കെട്ടിയാടിയ്ക്കുന്നത്?

കല്യാണീ: നേര്‍ച്ചയായിട്ടുമുണ്ട്, മാസംതോറുമുള്ള സംക്രമത്തിനും.സംക്രമത്തിനു ഊരാളന്മാർ തന്നെ തെയ്യം കഴിക്കണം(ചിലവ് വഹിക്കണം)മറ്റു ദിവസങ്ങളിലേത് നേർച്ചയായിട്ടാണു കഴിക്കുന്നത്. പിന്നെ കുട്ടികളുണ്ടാവാനും ഭര്‍ത്താകന്മാരുടെ കിട്ടാനും പെണ്‍കുട്ടികള്‍ക്ക് നല്ല കല്യാണം നടക്കാനും ഇത് നേര്‍ച്ചയായി നടത്തുന്നു.

വിക്കിപ്രവർത്തകൻ: ഈ തെയ്യം കണ്ണുര്‍ വേറെ എവിടെയൊക്കെയാണ് ഉള്ളത് ?

കല്യാണി: എരിഞ്ഞിക്കീലുണ്ട്.മാതമംഗലം,കോടന്നൂർ,കണ്ണപുരം,എന്നിവിടങ്ങളിൽ നീലിയാർ കോട്ടമുണ്ട്.നീലിയാർ ഭഗതിയായി ഇവിടെ മാത്രമാണ് കെട്ടിയാടിയ്ക്കുന്നത്.

വിക്കിപ്രവർത്തകൻ: തെയ്യം കെട്ടുന്നതല്ലാതെ ഇതിന്റെ ഭാഗമായി വേറെ അനുഷ്ടാനങ്ങളുണ്ടോ ?

കല്യാണി:തെയ്യം മാത്രമേയുള്ളൂ..തോറ്റമില്ല

വിക്കിപ്രവർത്തകൻ: ഈ തെയ്യം ഏത് സമുദായക്കാരാണ് കെട്ടുന്നത്?

കല്യാണി: വണ്ണാന്‍ സമുദായം തന്നെയാന് കെട്ടുന്നത്.

വിക്കിപ്രവർത്തകൻ: ഈ കാവ് പ്രത്യേക വല്ല സമുദായത്തിന്റെ കീഴില്‍ പെടുന്നതാണോ?

കല്യാണി: ഇവരാണു ഇതെല്ലാം കൊണ്ടു നടക്കുന്നത്, രണ്ട് മൂന്നു തറവാട്ട് കാരുണ്ട്.ഊരാളന്മാർ .ഇവരാണു കൊണ്ടു നടക്കുന്നത്.അമ്മ വന്ന സ്ഥലമാണല്ലോ അതു കൊണ്ട് ഇതെല്ലാം അമ്മയുടെ സ്ഥലംതന്നെ.

വിക്കിപ്രവർത്തകൻ: ഒരു കൊല്ലത്തില്‍ എത്ര പ്രാവശ്യം ഇവിടെ തെയ്യം കെട്ടിയാടിയ്ക്കാറുണ്ട്?

കല്യാണി:എല്ലാ സമയത്തും ഉണ്ടാകും.കർക്കിടക മാസം സംക്രാന്തിയായന്ന് കെട്ടിയാൽ പിന്നെ അമ്മ അങ്ങ് മണത്തണ പോകും എന്നണു വിശ്വാസം. പതിനാറാംനാളായിട്ട് അമ്മ തിരിച്ച് വരും വരും.അന്ന് തെയ്യമുണ്ടാകില്ല .പിറ്റേന്ന് പതിനേഴാം നാളായിട്ട് തിറയുണ്ടാകും

വിക്കിപ്രവർത്തകൻ:തെയ്യം കെട്ടിക്കഴിഞ്ഞാൽ ആ രൂപം ദേവതയായിട്ട് തന്നെ ആണോ കണക്കാക്കുന്നത്.നമ്മുടെ ആവശ്യങ്ങൾ ആ ദേവതയോട് പറഞ്ഞാൽ അത് കേട്ടിട്ട് അതിനുള്ള പരിഹാരം കിട്ടും എന്നു വിശ്വസിക്കുന്നുണ്ടോ?

കല്യാണി: എന്നു തന്നെയാണു വിശ്വാസം

വിക്കിപ്രവർത്തകൻ:സാധാരണയായി നേർച്ചയായി വേറെ പൂജകൾ വല്ലതും ഇവിടെ ചെയ്യാറുണ്ടോ?

കല്യാണി: ഒന്നുമില്ല.എന്റെ മകൾക്ക് നല്ല ഭർത്താവിനെ ലഭിക്കാൻ പ്രാർഥിച്ചാൽ 'എനിക്കെന്താണു തരിക ' എന്നു തെയ്യം ചോദിക്കും..ഒരോരുത്തർ താലി കൊടുക്കാം എന്ന്പറയും,അല്ലെങ്കിൽ ഞാൻ ഇതുപോലെ ഒരു കോലം കെട്ടി ആടിക്കാം എന്നു പറയും

വിക്കിപ്രവർത്തകൻ:ഇന്നിപ്പോൾ ഇവിടെ തെയ്യമുണ്ടല്ലോ..ഇന്നത്തേത് സാധാരണയുള്ള തെയ്യമാണോ നേർച്ച തെയ്യമാണോ?

കല്യാണി: ഇന്നു നേർച്ച തെയ്യമാണ

വിക്കിപ്രവർത്തകൻ: ശരി..വളരെ നന്ദിയുണ്ട് ഞങ്ങളോട് ഇത്രയും സമയം ഇതിനെകുറിച്ച് സംസാരിച്ചതിനു

English Transcript[edit]

Wikipedian: Please start with your name, the name of this place and the name of this temple (kavu).

Kalyani: My name is Kalyani. My house is in a nearby place called Ozhakrom.

Wikipedian: Please tell briefly about the different types of Theyyams in Kannur. Which are they and what are their characteristics?

Kalyani: Here itself, there is a Theyyam. There is a Theyyam near my Husband's house also. Thondachan, Gulikan, Odiveeran, Makkapothi, Makkathinte randu makkalu, Chamundi...likewise there are many Theyyams. I have watched many Theyyam performances.

Wikipedian: Which Theyyam dance is performed in this Temple(Kavu)?

Kalyani: This Theyyam is called Neeliyarkottam. It is also called Ottathara.

Wikipedian: What is the legend behind this Theyyam?

Kalyani: It is the same legend that the policeman (temple guard) told you.

Wikipedian: What are the characteristics of this place?

Kalyani: This place is called Manghattu Parambu. Neeliyarkau is what the Temple(Kavu) is known as. We call it Kottathu Kavu.

Wikipedian: Please tell us something more about the legend behind this Theyyam.

Kalyani: According to legendary belief, it is said that when someone asked for food the lady of the place would ask them to first take a bath. The Thaali (herbal shampoo) for the bathing was provided by her. When a Namboodhiri (priest) asked for lunch, she asked to take a bath and she offered him Thaali. Namboodhiri told her that anything the Mother gives is "Amruthu" (nectar) for him, and drank the Thaali. Usually (since he drank the herbal shampoo) the lady would have killed him and out of anger and drunk his blood. But as he addressed her as Mother, not only did she do no harm to him, but she also wanted to go back with him. It is believed that she sat in his umbrella and went along with him. It is said that when the umbrella and the trunk it was in were placed down, no one was able to lift it because of the weight. She is supposed to have said that she wanted to stay in a place where the cow and the tiger grazed together. (Symbolically, this means a very peaceful place, as tigers and cows are enemies, and thus if they are grazing together, means that they are friendly). Manghattu parambu was an apt place. So the deity was placed there. People feared to walk that way and so the deity was shifted here.

Wikipedian: What is special about this Theyyam costume?

Kalyani: There is a big head-dress, and a red costume.

Wikipedian: Where else in Kannur is this Theyyam performed?

Kalyani: Neeliyarkottam is performed in places like Erinijikeel, Matahmangalam, Kodannur, Kannapuram. Performance for the Neeliyar deity is performed only here.

Wikipedian: How often is the Theyyam performed in a year?

Kalyani: Many times in a year.

Wikipedian: Is the Theyyam believed to be a incarnation of the Goddess? Is it believed that Goddess answers your prayers?

Kalyani: Yes, it is believed that the prayers will be answered.

Wikipedian: Are there any other rituals performed here as offerings?

Kalyani: No other rituals are performed. This Theyyam asks - what would you give me if your daughter gets a good husband? Some people reply that they would give the thaali, and few others offer to support a Theyyam performance.

Wikipedian: Is today's Theyyam an offering?

Kalyani: Yes today's Theyyam is an offering.

Wikipedian: Thank you so much for your time and information.

Summary[edit]

Description
മലയാളം: Oral citation for Neeliyar Bhagavathi (Theyyam) Interview 1
Date
Source Own work
Author Aprabhala

Licensing[edit]

I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current19:33, 27 June 20119 min 29 s (7.27 MB)Aprabhala (talk | contribs)

There are no pages that use this file.

Transcode status

Update transcode status
Format Bitrate Download Status Encode time
MP3 134 kbps Completed 04:23, 22 December 2017 12 s

File usage on other wikis

The following other wikis use this file:

Metadata