User:Plant Village Charitable Society

From Wikimedia Commons, the free media repository
Jump to navigation Jump to search
പ്രാന്തന്‍ കണ്ടല്‍ Loop - root mangrove Scientific name -  Rhizophora mucronata Family - Rhizophoraceae.
പ്രാന്തന്‍ കണ്ടല്‍ Loop - root mangrove Scientific name -  Rhizophora mucronata Family - Rhizophoraceae.
പ്രാന്തന്‍ കണ്ടല്‍ Loop - root mangrove Scientific name -  Rhizophora mucronata Family - Rhizophoraceae.
പ്രാന്തന്‍ കണ്ടല്‍ Loop - root mangrove Scientific name -  Rhizophora mucronata Family - Rhizophoraceae.
കണ്ണൂരിലെ പഴയങ്ങാടി എഴോം ഇല്‍ ഉള്ള വസതിയില്‍ വെച്ച്   ശ്രീ കല്ലേന്‍ പൊക്കുടന്‍റെ മകന്‍ ശ്രീ ആനന്ദന്‍ പൈതാലന്‍ അനീഷ്‌ നെല്ലിക്കല്‍ ന് തന്‍റെ അച്ഛന്‍റെ പുസ്തകത്തില്‍ കയ്യൊപ്പ് നല്‍കുന്നു.
കണ്ണൂരിലെ പഴയങ്ങാടി എഴോം ഇല്‍ ഉള്ള വസതിയില്‍ വെച്ച്   ശ്രീ കല്ലേന്‍ പൊക്കുടന്‍റെ മകന്‍ ശ്രീ ആനന്ദന്‍ പൈതാലന്‍ അനീഷ്‌ നെല്ലിക്കല്‍ ന് തന്‍റെ അച്ഛന്‍റെ പുസ്തകത്തില്‍ കയ്യൊപ്പ് നല്‍കിയപ്പോള്‍.

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ വെളിയംകോട് പഞ്ചായത്തിൽ സ്കൂൾ പടി - വെളിയംകോട് ആസ്ഥാനമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് വരുന്ന ഒരു നേച്ചർ ക്ലബ് ആണ് ''പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി'' (MPM/CA/765/2017)(Plant Village Charitable Society). ഈ നേച്ചർ ക്ലബിൻറെ പ്രവർത്തനം 1860 -ലെ സൊസൈറ്റിസ് രജിസ്ട്രേഷൻ ആക്ട് XXI ന് വിധേയമായാണ്. ക്ലബിൻറെ പ്രവർത്തന പരിധി ഇന്ത്യയിൽ, ലക്ഷദ്വീപ്(ആസാം,നാഗാലാ‌‍ൻഡ്, ജമ്മു & കാശ്മീർ ഒഴികെ)നേച്ചർക്ലബിൻറെ ഉദ്ദേശ ലക്ഷ്യങ്ങൾ :

1. അന്യം നിന്ന് പോകുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനും അവബോധങ്ങൾ സൃഷ്ടിക്കുന്നതിനും, ആഗോള താപനങ്ങൾക്കും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും മറ്റും വനവൽക്കരണവും വന സംരക്ഷണങ്ങൾ ചെയ്യുവാനും രാസ കീടനാശിനികളിൽ നിന്നുള്ള ദോഷങ്ങളെ കുറിച്ചും കുട്ടികൾക്കും മുതിർന്നവർക്കും ബോധവൽക്കരണങ്ങൾ നൽകുവാനും ,പുഴകൾ, കനോലി കനാൽ, തോടുകൾ, അരുവികൾ മറ്റ് ജല സ്രോതസ്സുകളിൽ പോത്ത്, കോഴി, പ്ലാസ്റ്റിക് മുതലായവ ഇടുന്നതിനെതിരായി ബോധവൽക്കരണങ്ങൾ നടത്തുക.

2. ജൈവ കൃഷി, ജൈവ പച്ചക്കറികൾ മുതലായവയെ പറ്റി ബോധവൽക്കരണങ്ങൾ നടത്തുന്നതിനും മണ്ണിര കമ്പോസ്റ്റിൻറെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക,ഡൌൺ സിൻഡ്രോം,മെന്റലി റീട്ടറേഷൻ, ഓട്ടിസം, മെന്റലി ചാലഞ്ച്ഡ് കെയറിംങ്ങ് കേന്ദ്രങ്ങളിൽ വൃദ്ധ സദനം, ആൽക്കഹോൾ അഡീഷൻ കേന്ദ്രങ്ങളിലും മറ്റും അലങ്കാര ചെടികളും ചിത്ര ശലഭ ഉദ്യാനം, ആയൂർ വേദ സസ്യങ്ങളും വെച്ച് പിടിപ്പിച്ച് ഹോൾട്ടി കൾച്ചർ തെറാപ്പിയിലൂടെ ഒരു പരിവർത്തനം നടത്തുവാനുള്ള ശ്രമം.

3. വീണ് കിടക്കുന്നതും വെട്ടിമാറ്റാൻ ഉദ്ദേശിക്കുന്നതുമായ മരങ്ങളെ പറിച്ചു നടൽ(ട്രീ ട്രാൻസ്പ്ലാന്റേഷൻ) മുഖേന സുരക്ഷിതമായ മറ്റൊരിടത്തെക്ക് മാറ്റാനും വാർദ്ധക്യ സഹജമായതും ആദായം കുറഞ്ഞതും ഇത്തിൾ കണ്ണി, പന്നൽ, മരവാഴ മുതലായവയുടെ ആക്രമണം മൂലം നശിച്ച് കൊണ്ടിരിക്കുന്ന മരങ്ങളെ മരങ്ങളിലെ പുനർ യൗവന പ്രക്രിയ വഴി പരിഹാരം കാണുന്നതിനും വേണ്ടി പ്രവർത്തിക്കുക.

4. ബഡിംങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് മുതലായ കായിക പ്രവർദ്ധന മുറകൾ സ്കൂൾ, കോളേജ് തുടങ്ങിയ തലങ്ങളിൽ പരിശീലിപ്പിക്കുന്നതിനും അവ വഴി ഒരു കാർഷിക അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുക.

5. കണ്ടൽ കാടുകൾ വെച്ച് പിടിപ്പിക്കുക, സംരക്ഷിക്കുക, അവബോധങ്ങൾ നല്കുക.

6. കെട്ടിടങ്ങൾക്ക് മേലേയും കലുങ്കിനിടയിലും മതിൽ കെട്ടിൻ മേലും, മരപ്പൊത്തുകളിലും മറ്റും പ്രതികൂല സാഹചര്യങ്ങളിൽ വർഷങ്ങളോളമായി വളർന്ന് നിൽക്കുന്ന ഫൈക്കസ് ജനുസ്സിൽപ്പെട്ട അരയാൽ, പേരാൽ, അത്തി, ഇത്തി, കല്ലാൽ, കാരാൽ, etc ഇവയെ ദത്തെടുത്ത് ( അഡാപ്റ്റ്) നേച്ചർ ക്ലബ്അങ്കണത്തിൽ പരിചരിച്ച് അനുകൂല സാഹചര്യം വരുമ്പോൾ പാതയോരങ്ങൾ, സമുദ്ര തീരം, etc തുടങ്ങിയ സ്ഥലങ്ങളിൽ നട്ടു പരിപാലിക്കൽ.

7. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് വൈദ്യ സഹായവും മരുന്നുകളും ലഭ്യമാക്കുക.

8. രക്ത പരിശോധന ക്യാമ്പുകൾ, ആരോഗ്യ ക്യാമ്പുകൾ, ബോധവൽക്കരണ ക്യാമ്പുകൾ മുതലായവ സംഘടിപ്പിക്കുക, രക്ത ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുക.

9. പകർച്ചവ്യാധികൾ, പരിസര മാലിന്യങ്ങൾ മൂലം ഉണ്ടാകുന്ന മറ്റു രോഗങ്ങൾ എന്നിവ വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് കൊണ്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

10 . നേച്ചർ ക്ലബ് പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്ന പാവപ്പെട്ട കുടുംബങ്ങളുടെ വീടുകൾ റിപ്പയർ ചെയ്ത് കൊടുക്കുക.

11. ലഹരി വസ്തുക്കളുടെ ഉപയോഗം, എയ്ഡ്സ് , മറ്റ് സാമൂഹിക തിന്മകൾ എന്നിവയെ കുറിച്ച് യുവാക്കളിലും വിദ്യാർത്ഥികളിലും ബോധവൽക്കരണം നടത്തുക.

12. റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

13. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുക.

14. വായനശാല, ലൈബ്രറി എന്നിവ സ്ഥാപിക്കുക.

15 പെയിൻ & പാലിയറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച് പ്രദേശത്തെ മാരക രോഗങ്ങൾക്കടിമപ്പെട്ടവരും അപകടത്തിൽ ചികിത്സയിലിരിക്കുന്നവരേയും വൈദ്യ സഹായവും മരുന്നും ലഭ്യമാക്കി സഹായിക്കുക.

16. രോഗങ്ങൾ വരുന്നതിന് മുമ്പ് രോഗം വരാതിരിക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുക.

17. പ്രകൃതി ദുരന്തങ്ങളിലും മറ്റ് ദുരന്തങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സംജ്ജാതരായ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിക്കുക.

18. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾ, അവരുടെ അവകാശ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടത്തുക.

19. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ, സർക്കാരിതര സംഘടനകൾ, എന്നിവ മുഖേനയുള്ള വിവിധ ക്ഷേമ പദ്ധതികൾ, പെൻഷൻ പോലെയുള്ള ആനുകൂല്യങ്ങൾ, ധന സഹായ പദ്ധതികൾ എന്നിവ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ച് അർഹരായവർക്ക് പ്രസ്തുത ആനുകൂല്യങ്ങൾ ലഭ്യമാക്കി കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.

19. നിത്യ രോഗികളായവർ, വികലാംഗർ, നിരാലംബരായവർ. എന്നിവർക്ക് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവനകൾ ശേഖരിച്ച് നൽകുക.

Plant Village Charitable Society

School padi, Veliyancode, Ponnani Taluk

Malappuram Dt, Kerala, India 679579

പ്രാന്തന്‍ കണ്ടല്‍ Loop - root mangrove Scientific name -  Rhizophora mucronata Family - Rhizophoraceae.

Contact : Anish nellickal (General Secretary) - 9946709899 Facebook - Plant Village Charitable Society [1]