User:KODAMPUZHA

From Wikimedia Commons, the free media repository
Jump to navigation Jump to search

KODAMPUZHA / കോടമ്പുഴ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുൻസിപാലിറ്റിയിലെ ഒരു ഗ്രാമാണ് കോടമ്പുഴ എന്ന കൊച്ചു പ്രദേക്ഷം.

കോഴിക്കോട് നഗരത്തിൽ നിന്ന് 11.5 കിലോമീറ്റർ അകലെയായി ആണ് രാമനാട്ടുകര സ്ഥിതിചെയ്യുന്നത്.

ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന കോടമ്പുഴയുടെ അതിർത്തി പ്രദേഷങ്ങൾ കിഴക്ക് കൊടക്കല്ല് പറമ്പ് , പടിഞ്ഞാറു ചാലിയാർ പുഴയും , വടക്ക് പരുത്തിപ്പാറ,ഫാറൂക് കോളേജും, തെക്ക് തുമ്പപ്പാടം, പേട്ട ആണ്.

തുമ്പപ്പാടം,തോട്ടുങ്ങൽ, കള്ളിവളവ്, ചാത്തൻപറമ്പ്,പള്ളിമേത്തൽ.പള്ളിത്തായം,മഠത്തിൽതാഴം,പാറമ്മൽ കുളങ്ങരപ്പാടം, ഈ പ്രദേഷങ്ങൾ എല്ലാം കൂടിചേർന്നതാണ് കോടമ്പുഴ എന്ന കൊച്ചു ഗ്രാമം.

ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട പ്രദേശമാണ് കോടമ്പുഴ . ഫറോക്ക് പോലിസ് സ്റ്റേഷൻ 1.5 കിലോമീറ്റർ അകലെ ഫറോക്ക് പേട്ടയിലാണ് സ്ഥിതി ചെയ്യുന്നത്.

പഴയ കാല പ്രമാണങ്ങൾ പ്രകാരം വെലിപ്രം അംശത്തിന്റെ ഭാഗമായി വരുന്ന കരിങ്കല്ലായി ദേശമാണ്‌ കോടമ്പുഴ.

പ്രമാണ ഭാഷയിൽ ഇന്നും "വെലിപ്രം അംശം കരിങ്കല്ലായി ദേശം" എന്ന് തന്നെയാണ് എഴുതി വരുന്നത്. കോടമ്പുഴ പഴമക്കാർക്കിടയിൽ കോടമ്പിപുഴ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് പറയപ്പെടുന്നു. പിന്നീട് കോടമ്പിപുഴയിൽ നിന്നും ഇന്നത്തെ കോടമ്പുഴ എന്ന പേരിലേക് എത്തിച്ചേർന്നതെന്ന് പറയപ്പെടുന്നു.