Malayalam subtitles for clip: File:Oarabile Mudongo V1.webm

From Wikimedia Commons, the free media repository
Jump to navigation Jump to search
1
00:00:00,797 --> 00:00:05,985
എന്റെ അച്ഛനമ്മമാർക്ക് ഞങ്ങളുമായി പങ്കുവയ്ക്കാനോ, ഞങ്ങൾക്ക് തരാനോ ഒന്നുമുണ്ടായിരുന്നില്ല.

2
00:00:07,250 --> 00:00:12,018
ഞങ്ങൾക്ക് ആഡംബര ഉപകരണങ്ങൾ വാങ്ങിത്തരാനുള്ള കെൽപ്പ് അവർക്കുണ്ടായിരുന്നില്ല, 

3
00:00:12,522 --> 00:00:15,045
കാരണം ഞങ്ങളുടെ രാജ്യത്ത് അവയ്ക്ക് ഭീമമായ വിലയായിരുന്നു. 

4
00:00:15,524 --> 00:00:18,149
എന്റെ പേര് ഒറാബിൽ മുഡൊങ്കോ എന്നാണ്. 

5
00:00:18,154 --> 00:00:19,861
ഞാൻ ബോത്സ്വാനയിൽ നിന്നും വരുന്നു.

6
00:00:20,400 --> 00:00:22,068
ഞങ്ങളുടെ വീട്ടിൽ കമ്പ്യൂട്ടറില്ല. 

7
00:00:22,480 --> 00:00:26,076
നാട്ടുകാരാരും ഇതുവരെയും കമ്പ്യൂട്ടർ വാങ്ങിച്ചിട്ടുമില്ല. 

8
00:00:27,100 --> 00:00:34,146
പട്ടണത്തിലെ ഒരു ഖനന കമ്പനി ഞങ്ങളുടെ സ്കൂളിലേക്ക് കമ്പ്യൂട്ടർ സംഭാവന ചെയ്തു.

9
00:00:34,618 --> 00:00:39,873
അങ്ങനെയാണ് എനിക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ ആസക്തി ഉണ്ടായത്.

10
00:00:39,914 --> 00:00:43,588
അത് തൊട്ടുനോക്കാൻ എനിക്ക് പേടിയായിരുന്നു, കാരണം എന്റെ ആശങ്ക,

11
00:00:44,849 --> 00:00:47,246
ഞാൻ തൊട്ടാൽ അതു കേടുവന്നാലോ എന്നതായിരുന്നു.

12
00:00:47,923 --> 00:00:52,782
അതു കേടുവരുത്തിയാൽ അതിനുള്ള പണം ഞാൻ തിരിച്ചടയ്ക്കേണ്ടി വരും, 
എന്നാൽ അത്രയും പണം എന്റെ മാതാപിതാക്കൾക്ക് ഇല്ലായിരുന്നല്ലോ?

13
00:00:53,200 --> 00:00:55,943
എന്റെ സാമൂഹികസ്ഥിതി വച്ചു നോക്കുമ്പോൾ, ഈ ചിന്തയാണ് എന്റെ മനസിലേക്ക് ആദ്യം വന്നത്.

14
00:00:57,947 --> 00:01:01,294
ഞാൻ സ്വന്തം വിജയം സങ്കൽപ്പിച്ചു. 

15
00:01:01,870 --> 00:01:04,950
ഹൈസ്കൂളിൽ ഞങ്ങൾക്കൊരു ക്ലബ്ബുണ്ടായിരുന്നു. 

16
00:01:04,953 --> 00:01:10,736
ക്ലബ്ബ് അംഗങ്ങൾ വളരെ ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തണമായിരുന്നു. 

17
00:01:11,156 --> 00:01:17,513
ഞാൻ ഈ അവസരം പ്രയോജനപ്പെടുത്തി, ഇന്റർനെറ്റിനെ എന്റെ വിജ്ഞാനസ്രോതസ്സായി ഉപയോഗിച്ച്,

18
00:01:18,075 --> 00:01:26,917
അധികവിവരങ്ങൾ ലഭിക്കാനായി, ഇന്ന ഗ്രൂപ്പിൽ ചേർന്നപ്പോഴാണ് എനിക്ക് കൂടുതൽ വിവരങ്ങളും ലഭിച്ചിരുന്നത് - 

19
00:01:27,050 --> 00:01:28,661
ഗണിത, ശാസ്ത്ര ഗ്രൂപ്പ് - 

20
00:01:29,137 --> 00:01:33,604
ഞാൻ വിക്കിപീഡിയയെ വളരെയധികം ആശ്രയിച്ചു, നിങ്ങളോട് ഇതും പറയട്ടെ, 

21
00:01:33,604 --> 00:01:38,804
കിട്ടിയ വിവരങ്ങൾ വച്ച് ചെയ്ത ഞങ്ങളുടെ പ്രൊജക്റ്റ് പ്രാദേശിക മത്സരത്തിൽ നല്ല പ്രകടനം കാഴ്ചവച്ചു. 

22
00:01:38,820 --> 00:01:40,390
അങ്ങനെ ഞങ്ങൾക്ക് ദേശീയ മത്സരത്തിൽ പങ്കെടുക്കാനായി. 

23
00:01:40,805 --> 00:01:45,920
വിക്കിപീഡിയയെ പൂർണ്ണമായും വിശ്വസിക്കാൻ പാടില്ല എന്ന ഊഹാപോഹം ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ടായിരുന്നു. 

24
00:01:46,331 --> 00:01:51,180
കാരണം വിക്കിപീഡിയ ഗവേഷണങ്ങൾക്കു വേണ്ട വിവരങ്ങൾ ലഭിക്കാനുള്ള ഒരു ആധികാരികമായ വിജ്ഞാന സ്രോതസ്സല്ലത്രെ.

25
00:01:51,626 --> 00:01:54,930
എനിക്ക് വളരെയധികം അദ്ഭുതം തോന്നി. 

26
00:01:54,929 --> 00:02:01,400
എല്ലാവർക്കും തങ്ങളുടെ ആശയങ്ങൾ ചേർക്കാൻ കഴിയുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ. 

27
00:02:01,400 --> 00:02:07,090
പിന്നീട് മറ്റൊരാൾ വന്ന് അത് മിനുക്കി ഗുണമേന്മ കൂടിയതാക്കുന്നു.

28
00:02:07,700 --> 00:02:10,230
ഞാൻ പരീക്ഷയിൽ വിജയിച്ചു, ഉപരിപഠനത്തിനു ചേരുകയും ചെയ്തു. 

29
00:02:10,660 --> 00:02:13,360
എന്റെ ഭൂരിഭാഗം സുഹൃത്തുക്കൾക്കും ഉപരിപഠനത്തിനു ചേരാനായില്ല. 

30
00:02:13,375 --> 00:02:18,580
എന്റെ സാമൂഹിക സ്ഥിതി വെച്ചു നോക്കുമ്പോൾ എനിക്കിത് വിശ്വസിക്കാനേ പറ്റുന്നില്ല.

31
00:02:18,585 --> 00:02:23,16
എന്റെ മാതാപിതാക്കളെ സഹായിക്കാനും, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിക്കാനും എനിക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ നേടേണ്ടതുണ്ട്.

32
00:02:23,612 --> 00:02:30,350
വിക്കിപീഡിയയിൽ നിന്ന് ഞാൻ അർജ്ജിച്ച വിജ്ഞാനം എന്നെ മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്.

33
00:02:31,370 --> 00:02:34,910
എനിക്ക് പരീക്ഷയിൽ വിജയിക്കാൻ പറ്റിയെങ്കിൽ, അത് എന്റെ വായനാശീലം കൊണ്ടാണ്, 

34
00:02:35,320 --> 00:02:37,150
ഞാൻ സ്കൂളിൽ നടത്തിയ ഗവേഷണങ്ങൾക്കു വേണ്ടി

35
00:02:37,711 --> 00:02:39,960
ഞാൻ വായിച്ചത് വിക്കിപീഡിയയാണ്.