കോമൺസ്:വാർഷികചിത്രം/2018/നിബന്ധനകൾ
Jump to navigation
Jump to search
In other languages
ഔദ്യോഗിക നയങ്ങൾ
ഈ നയങ്ങൾ വാർഷികചിത്രം 2018 സമിതി രൂപപ്പെടുത്തിയവയാണ്, അവ സമിതിയുടെ അംഗീകാരം ഇല്ലാതെ മാറ്റം വരുത്തരുത്. സംശയങ്ങൾക്കും മാറ്റങ്ങൾ നിർദ്ദേശിക്കാനും ഇതുപയോഗിക്കുക: സംവാദത്താൾ. |
വോട്ടെടുപ്പ്
ഘട്ടങ്ങൾ
- വാർഷികചിത്രം 2018-ൽ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും.
- 2018-ൽ തിരഞ്ഞെടുത്ത ചിത്രങ്ങളായ എല്ലാ ചിത്രങ്ങളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
- ഒന്നാം ഘട്ടത്തിലെ മികച്ച 30 (+α) ചിത്രങ്ങൾ രണ്ടാം ഘട്ടത്തിൽ മാറ്റുരയ്ക്കുന്നതാണ്.
- ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ചിത്രം വാർഷികചിത്രമായി പ്രഖ്യാപിക്കുന്നതാണ്. ശേഷം ഏറ്റവുമധികം വോട്ട് കിട്ടിയ മൂന്ന് ചിത്രങ്ങൾ റണ്ണേഴ്സ് അപ്പ് ആയി പ്രഖ്യാപിക്കുന്നതാണ്.
തീയതികൾ
വാർഷികചിത്രം 2018 ഒന്നാം ഘട്ടം
- 3 ഫെബ്രുവരി 2019, 15:00 മുതൽ
- 17 ഫെബ്രുവരി 2019, 23:59:59 വരെ
വാർഷികചിത്രം 2018 രണ്ടാം ഘട്ടം
- 3 മാർച്ച് 2019, 15:00 മുതൽ
- 17 മാർച്ച് 2019, 23:59:59 വരെ
ബീറ്റാ പരീക്ഷണ കാലയളവ്
- ബീറ്റ പരീക്ഷണത്തിനായി നിരവധി ദിവസങ്ങൾ ഉണ്ടായിരിക്കും, അതുവഴി വോട്ടെടുപ്പ് സ്ക്രിപ്റ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാവുന്നതാണ്.
- പരീക്ഷണഘട്ടത്തിൽ ചെയ്യുന്ന വോട്ടുകളും —വോട്ടെടുപ്പിന്റെ തുടക്കമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു വളരെ ദിവസം മുമ്പേ ചെയ്യുന്നവയും —എണ്ണുന്നതായിരിക്കും. പിന്നീട് ചെയ്യുന്ന വോട്ടുകൾ പോലെ തന്നെ സമിതി അവയേയും കണക്കാക്കും.
- വോട്ടെടുപ്പ് ഉപകരണത്തിൽ എന്തെങ്കിലും പിഴവ് കണ്ടെത്തിയാൽ അത് MediaWiki talk:Gadget-EnhancedPOTY.js എന്ന താളിൽ അറിയിക്കുക; മറ്റുള്ള കാര്യങ്ങൾ Commons talk:Picture of the Year/2018 എന്നയിടത്ത് അറിയിക്കുക.
വോട്ട് ചെയ്യുന്നവരുടെ യോഗ്യത
- ഏതെങ്കിലും വിക്കിമീഡിയ പദ്ധതികളിൽ, ബുധൻ, 1 ജനു. 2014 00:00:00 +0000 [യു.റ്റി.സി]-യ്ക്ക് മുമ്പ് എടുത്ത അംഗത്വം ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കണം.
- ഈ ഉപയോക്തൃ അംഗത്വത്തിന് ഏതെങ്കിലുമൊരു വിക്കിമീഡിയ പദ്ധതിയിൽ ചൊവ്വ, 1 ജനു. 2019 00:00:00 +0000 [യു.റ്റി.സി]-യ്ക്ക് മുമ്പായി 75 തിരുത്തുകൾ ഉണ്ടായിരിക്കണം. ദയവായി താങ്കളുടെ യോഗ്യത വാർഷികചിത്രം 2013 യോഗ്യതാ പരിശോധനാ ഉപകരണം ഉപയോഗിച്ച് നോക്കുക.
- ഉപയോക്താക്കൾക്ക് മുകളിലെ നിബന്ധനകൾ പാലിക്കുന്ന അംഗത്വം ഉപയോഗിച്ച് കോമൺസിലോ അംഗത്വസംയോജനം നടത്തിയിട്ടുള്ള ഏതെങ്കിലും വിക്കിമീഡിയ പദ്ധതി ഉപയോഗിച്ചോ (മറ്റ് വിക്കിമീഡിയ പദ്ധതികളാണെങ്കിൽ, വിക്കിമീഡിയ കോമൺസിലെ അംഗത്വം അതിലെ അംഗത്വവുമായി ഏകീകൃതപ്രവേശനം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ളതായിരിക്കണം) വോട്ട് ചെയ്യാവുന്നതാണ്.
- കുറിപ്പുകൾ
- ഉപയോക്താവിന് യോഗ്യതയുള്ള ഒന്നിലധികം അംഗത്വമുണ്ടെങ്കിൽ കൂടിയും ഒരു അംഗത്വം ഉപയോഗിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.
- ഐ.പി. വിലാസങ്ങളിൽ നിന്നുള്ള വോട്ടുകൾ അസാധുവായി കണക്കാക്കുന്നതായിരിക്കും.
- യോഗ്യതയില്ലാത്ത ഉപയോക്താവ്/അംഗത്വം ചെയ്യുന്ന വോട്ടുകളും ഒന്നിലധികം/ആവർത്തിച്ച വോട്ടുകളും നിബന്ധനകൾക്ക് വിരുദ്ധമാകുന്ന പക്ഷം അസാധുവാക്കപ്പെടുന്നതാണ്.
- ഒരു വലിയ ഉപയോക്തൃസംഘമുള്ളതിനാൽ, ഞങ്ങൾ ഔദ്യോഗിക വാർഷികചിത്രം 2018 യോഗ്യതാപരിശോധനോപകരണം വഴി യോഗ്യത ഉറപ്പാക്കാനാവുന്ന വോട്ടുകൾ മാത്രമേ കണക്കിലെടുക്കുകയുള്ളു.
- താങ്കൾ വോട്ട് ചെയ്തതിനു ശേഷം ഫലങ്ങൾ അറിയിക്കാനും തൊട്ടടുത്ത കൊല്ലത്തെ വോട്ടെടുപ്പ് സമയത്ത് താങ്കളെ അക്കാര്യം ഓർമ്മപ്പെടുത്താനോ താങ്കളുടെ സംവാദത്താളിൽ പരമാവധി ഒരു വർഷം വരെ ഞങ്ങൾ ബന്ധപ്പെട്ടേക്കാം. താങ്കൾക്കിത് എപ്പോൾ വേണമെങ്കിലും ഒഴിവാക്കാവുന്നതാണ്.
വോട്ടെടുപ്പ് നിബന്ധനകൾ
ഘട്ടം 1 - ഒന്നിലധികം വോട്ടുകൾ - യോഗ്യതയുള്ള ഉപയോക്താക്കൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്ന് അവർ കരുതുന്ന എല്ലാ ചിത്രങ്ങൾക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ് (ഒരു ചിത്രത്തിന് ഒരു വോട്ട് വീതം).
രണ്ടാം ഘട്ടത്തിൽ - മൂന്ന് വോട്ടുകൾ - യോഗ്യത ഉള്ളവർക്ക് അന്തിമപാദത്തിലെത്തിയ 3 ചിത്രങ്ങൾക്ക് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു. ഈ മൂന്ന് വോട്ടുകളും തുല്യമായാവും പരിഗണിക്കുക. ഒരു ചിത്രത്തിന് ഒരു തവണമാത്രമേ വോട്ട് ചെയ്യാവൂ. ശ്രദ്ധിക്കുക: ആരെങ്കിലും മൂന്നിലധികം വോട്ട് ചെയ്താൽ, അവസാനം ചെയ്ത മൂന്ന് വോട്ടുകൾ മാത്രമേ എണ്ണുകയുള്ളു.
ചിത്രങ്ങൾ
വർഗ്ഗങ്ങൾ
വർഗ്ഗമനുസരിച്ചുള്ള ചിത്രശാലകൾ | |||
---|---|---|---|
ആർത്രോപോഡുകൾ (44) | പക്ഷികൾ (52) | സസ്തനങ്ങൾ (49) | മറ്റ് ജീവികൾ (16) |
സസ്യങ്ങളും ഫഞ്ചികളും (74) | മനുഷ്യനും മനുഷ്യരുടെ പ്രവർത്തനങ്ങളും (82) | ചിത്രരചനകൾ, തുണിത്തരങ്ങൾ, കടലാസിലെ സൃഷ്ടികൾ (27) | വാസപ്രദേശങ്ങൾ (23) |
കോട്ടകൊത്തളങ്ങൾ (24) | മതശാലകൾ (34) | നിർമ്മാണങ്ങളും കെട്ടിടങ്ങളും (64) | കൃത്രിമമായി പ്രകാശിപ്പിച്ചിരിക്കുന്ന വാതിൽപ്പുറങ്ങൾ (24) |
അടിസ്ഥാനസൗകര്യങ്ങൾ (34) | ഉൾഭാഗം (29) | മതപരമായ കെട്ടിടങ്ങളുടെ ഉൾഭാഗം (37) | ചുമർച്ചിത്രങ്ങൾ, മച്ചുകൾ, ചില്ലുചിത്രങ്ങൾ (20) |
പനോരമിക് ദൃശ്യങ്ങൾ (47) | പ്രകൃതിദൃശ്യങ്ങൾ (102) | ജലാശയങ്ങൾ (38) | ജ്യോതിശാസ്ത്രം, ഉപഗ്രഹം, ബാഹ്യാകാശം (13) |
ഭൂപടങ്ങളും ഡയഗ്രമുകളും (8) | വാഹനങ്ങളും യാനങ്ങളും (34) | കൊത്തുപണികൾ (16) | വസ്തുക്കൾ, പുറംതോടുകൾ, മറ്റുള്ളവ (68) |
വീഡിയോകളും ആനിമേഷനുകളും (3) | |||
സഹായം · ഈ ഐകോണുകളെക്കുറിച്ച്… |
ചിത്രങ്ങളുടെ യോഗ്യത
- ഘട്ടം 1
- 2018 ജനുവരി 1 മുതൽ 2018 ഡിസംബർ 31 വരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും.
- അന്തിമം
- ഒന്നാം ഘട്ടത്തിൽ, വോട്ടടിസ്ഥാനത്തിൽ മുന്നിലെത്തിയ 30 ചിത്രങ്ങളാണ് അന്തിമഘട്ടത്തിൽ മത്സരിക്കുക - വിഷയാധിഷ്ഠിത വർഗ്ഗീകരണം വോട്ട് എണ്ണുമ്പോൾ ബാധകമായിരിക്കില്ല.
- ഒരു വർഗ്ഗത്തിലെ #1 ഒപ്പം #2 എന്നിവ ആദ്യ മുപ്പതിൽ ഇല്ലെങ്കിൽ, വൈവിധ്യമേറിയ ഒരു അന്തിമപോരാട്ടം ഉറപ്പാക്കുന്നതിനായി അവയും അന്തിമഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
ഒരു മത്സരചിത്രം മായ്ക്കപ്പെടാത്ത പക്ഷം, വേണ്ടത്ര ചർച്ചയില്ലാതെ അയോഗ്യമാക്കപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യാൻ പാടുള്ളതല്ല (മായ്ക്കൽ അഭ്യർത്ഥന ഉണ്ടായാൽ തന്നെ അത് ചിത്രം അയോഗ്യമാക്കാൻ കാരണമാകുന്നില്ല)