കോമൺസ്:വാർഷികചിത്രം/2013/നിബന്ധനകൾ
Jump to navigation
Jump to search
- POTY 2013 : Introduction – Rules – Discussion – Timeline – Translations – Committee – Help – R1 Candidates / Gallery / Table – R2 Gallery – Results
ഔദ്യോഗിക നയങ്ങൾ
വോട്ടെടുപ്പ്
ഘട്ടങ്ങൾ
- തിരഞ്ഞെടുത്ത ചിത്രം 2013-ൽ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും.
- 2013-ൽ തിരഞ്ഞെടുത്ത ചിത്രങ്ങളായ എല്ലാ ചിത്രങ്ങളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
- ഒന്നാം ഘട്ടത്തിലെ മികച്ച 30 (+α) ചിത്രങ്ങൾ രണ്ടാം ഘട്ടത്തിൽ മാറ്റുരയ്ക്കുന്നതാണ്.
- ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ചിത്രം വാർഷികചിത്രമായി പ്രഖ്യാപിക്കുന്നതാണ്. ശേഷം ഏറ്റവുമധികം വോട്ട് കിട്ടിയ മൂന്ന് ചിത്രങ്ങൾ റണ്ണേഴ്സ് അപ്പ് ആയി പ്രഖ്യാപിക്കുന്നതാണ്.
തീയതികൾ
വാർഷികചിത്രം 2013 ഒന്നാം ഘട്ടം
- 17 ജനുവരി 2014 മുതൽ
- 7 ഫെബ്രുവരി 2014 വരെ
വാർഷികചിത്രം 2013 രണ്ടാം ഘട്ടം
- 21 ഫെബ്രുവരി 2014 മുതൽ
- 7 മാർച്ച് 2014 വരെ
ബീറ്റാ പരീക്ഷണ കാലയളവ്
- ബീറ്റ പരീക്ഷണത്തിനായി നിരവധി ദിവസങ്ങൾ ഉണ്ടായിരിക്കും, അതുവഴി വോട്ടെടുപ്പ് സ്ക്രിപ്റ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാവുന്നതാണ്.
- പരീക്ഷണഘട്ടത്തിൽ ചെയ്യുന്ന വോട്ടുകളും —വോട്ടെടുപ്പിന്റെ തുടക്കമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു വളരെ ദിവസം മുമ്പേ ചെയ്യുന്നവയും —എണ്ണുന്നതായിരിക്കും. പിന്നീട് ചെയ്യുന്ന വോട്ടുകൾ പോലെ തന്നെ സമിതി അവയേയും കണക്കാക്കും.
- വോട്ടെടുപ്പ് ഉപകരണത്തിൽ എന്തെങ്കിലും പിഴവ് കണ്ടെത്തിയാൽ അത് MediaWiki talk:Gadget-EnhancedPOTY.js എന്ന താളിൽ അറിയിക്കുക; മറ്റുള്ള കാര്യങ്ങൾ Commons talk:Picture of the Year/2013 എന്നയിടത്ത് അറിയിക്കുക.
വോട്ട് ചെയ്യുന്നവരുടെ യോഗ്യത
- ഏതെങ്കിലും വിക്കിമീഡിയ പദ്ധതികളിൽ, ബുധൻ, 1 ജനു. 2014 00:00:00 +0000 [യു.റ്റി.സി]-യ്ക്ക് മുമ്പ് എടുത്ത അംഗത്വം ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കണം.
- ഈ ഉപയോക്തൃ അംഗത്വത്തിന് ഏതെങ്കിലുമൊരു വിക്കിമീഡിയ പദ്ധതിയിൽ ബുധൻ, 1 ജനു. 2014 00:00:00 +0000 [യു.റ്റി.സി]-യ്ക്ക് മുമ്പായി 75 തിരുത്തുകൾ ഉണ്ടായിരിക്കണം. ദയവായി താങ്കളുടെ യോഗ്യത വാർഷികചിത്രം 2013 യോഗ്യതാ പരിശോധനാ ഉപകരണം ഉപയോഗിച്ച് നോക്കുക.
- ഉപയോക്താക്കൾക്ക് മുകളിലെ നിബന്ധനകൾ പാലിക്കുന്ന അംഗത്വം ഉപയോഗിച്ച് കോമൺസിലോ അംഗത്വസംയോജനം നടത്തിയിട്ടുള്ള ഏതെങ്കിലും വിക്കിമീഡിയ പദ്ധതി ഉപയോഗിച്ചോ (മറ്റ് വിക്കിമീഡിയ പദ്ധതികളാണെങ്കിൽ, വിക്കിമീഡിയ കോമൺസിലെ അംഗത്വം അതിലെ അംഗത്വവുമായി ഏകീകൃതപ്രവേശനം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ളതായിരിക്കണം) വോട്ട് ചെയ്യാവുന്നതാണ്.
- കുറിപ്പുകൾ
- ഉപയോക്താവിന് യോഗ്യതയുള്ള ഒന്നിലധികം അംഗത്വമുണ്ടെങ്കിൽ കൂടിയും ഒരു അംഗത്വം ഉപയോഗിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളു.
- ഐ.പി. വിലാസങ്ങളിൽ നിന്നുള്ള വോട്ടുകൾ അസാധുവായി കണക്കാക്കുന്നതായിരിക്കും.
- യോഗ്യതയില്ലാത്ത ഉപയോക്താവ്/അംഗത്വം ചെയ്യുന്ന വോട്ടുകളും ഒന്നിലധികം/ആവർത്തിച്ച വോട്ടുകളും നിബന്ധനകൾക്ക് വിരുദ്ധമാകുന്ന പക്ഷം അസാധുവാക്കപ്പെടുന്നതാണ്.
- ഒരു വലിയ ഉപയോക്തൃസംഘമുള്ളതിനാൽ, ഞങ്ങൾ ഔദ്യോഗിക വാർഷികചിത്രം 2013 യോഗ്യതാപരിശോധനോപകരണം വഴി യോഗ്യത ഉറപ്പാക്കാനാവുന്ന വോട്ടുകൾ മാത്രമേ കണക്കിലെടുക്കുകയുള്ളു.
- താങ്കൾ വോട്ട് ചെയ്തതിനു ശേഷം ഫലങ്ങൾ അറിയിക്കാനും തൊട്ടടുത്ത കൊല്ലത്തെ വോട്ടെടുപ്പ് സമയത്ത് താങ്കളെ അക്കാര്യം ഓർമ്മപ്പെടുത്താനോ താങ്കളുടെ സംവാദത്താളിൽ പരമാവധി ഒരു വർഷം വരെ ഞങ്ങൾ ബന്ധപ്പെട്ടേക്കാം. താങ്കൾക്കിത് എപ്പോൾ വേണമെങ്കിലും ഒഴിവാക്കാവുന്നതാണ്.
വോട്ടെടുപ്പ് നിബന്ധനകൾ
ഘട്ടം 1 - ഒന്നിലധികം വോട്ടുകൾ - യോഗ്യതയുള്ള ഉപയോക്താക്കൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്ന് അവർ കരുതുന്ന എല്ലാ ചിത്രങ്ങൾക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ് (ഒരു ചിത്രത്തിന് ഒരു വോട്ട് വീതം).
ഘട്ടം 2 - ഒരു വോട്ട് - യോഗ്യതയുള്ള ഉപയോക്താക്കൾക്ക് ഫൈനലിലെത്തിയ ഒരു ചിത്രത്തിന് വോട്ട് ചെയ്യാവുന്നതാണ്. കുറിപ്പ്: ഒന്നിലധികം വോട്ടുകൾ ചെയ്യുന്ന പക്ഷം, അവസാനം ചെയ്ത വോട്ട് മാത്രമേ എണ്ണുകയുള്ളു.
ചിത്രങ്ങൾ
വർഗ്ഗങ്ങൾ
വർഗ്ഗമനുസരിച്ചുള്ള ചിത്രശാലകൾ | |||
---|---|---|---|
ആർത്രോപോഡുകൾ (60) | പക്ഷികൾ (63) | സസ്തനങ്ങൾ (34) | മറ്റ് ജീവികൾ (39) |
സസ്യങ്ങളും ഫഞ്ചികളും (32) | അസ്ഥികൾ, തോടുകൾ, ഫോസിലുകൾ (13) | മനുഷ്യനും മനുഷ്യരുടെ പ്രവർത്തനങ്ങളും (65) | ചിത്രങ്ങളും രൂപരേഖകളും (41) |
നഗരങ്ങളും പാലങ്ങളും (60) | കോട്ടകൊത്തളങ്ങൾ (69) | മതശാലകൾ (63) | നിർമ്മാണങ്ങളും കെട്ടിടങ്ങളും (89) |
ഉൾഭാഗം (52) | പനോരമിക് ദൃശ്യങ്ങൾ (54) | പ്രകൃതിദൃശ്യങ്ങൾ (103) | ജ്യോതിശാസ്ത്രം, ഉപഗ്രഹം, ബാഹ്യാകാശം (22) |
ഭൂപടങ്ങളും ഡയഗ്രമുകളും (30) | വാഹനങ്ങളും യാനങ്ങളും (53) | വസ്തുക്കൾ, പാറകൾ, മറ്റുള്ളവ (23) | |
സഹായം · ഈ ഐകോണുകളെക്കുറിച്ച്… |
ചിത്രങ്ങളുടെ യോഗ്യത
- ഘട്ടം 1
- 2013 ജനുവരി 1 മുതൽ 2013 ഡിസംബർ 31 വരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളും.
- അന്തിമം
- ഒന്നാം ഘട്ടത്തിൽ, വോട്ടടിസ്ഥാനത്തിൽ മുന്നിലെത്തിയ 30 ചിത്രങ്ങളാണ് അന്തിമഘട്ടത്തിൽ മത്സരിക്കുക - വിഷയാധിഷ്ഠിത വർഗ്ഗീകരണം വോട്ട് എണ്ണുമ്പോൾ ബാധകമായിരിക്കില്ല.
- ഒരു വർഗ്ഗത്തിലെ #1 ഒപ്പം #2 എന്നിവ ആദ്യ മുപ്പതിൽ ഇല്ലെങ്കിൽ, വൈവിധ്യമേറിയ ഒരു അന്തിമപോരാട്ടം ഉറപ്പാക്കുന്നതിനായി അവയും അന്തിമഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്.
ഒരു മത്സരചിത്രം മായ്ക്കപ്പെടാത്ത പക്ഷം, വേണ്ടത്ര ചർച്ചയില്ലാതെ അയോഗ്യമാക്കപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യാൻ പാടുള്ളതല്ല (മായ്ക്കൽ അഭ്യർത്ഥന ഉണ്ടായാൽ തന്നെ അത് ചിത്രം അയോഗ്യമാക്കാൻ കാരണമാകുന്നില്ല)